റഷ്യ-സിറിയ സൈനിക സഹകരണം ശക്തമാക്കുന്നു; മോസ്കോയിൽ പുടിനുമായി കൂടിക്കാഴ്ച നടത്തി സിറിയൻ മന്ത്രിമാർ | Russia-Syria

സിറിയൻ സൈന്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും ആയുധങ്ങൾ നവീകരിക്കുന്നതിനും റഷ്യയുടെ സഹായം സിറിയ തേടി
 Russia-Syria
Updated on

മോസ്കോ: റബഷർ അൽ അസദ് ഭരണകൂടത്തിന്റെ പതനത്തിന് ശേഷം സിറിയയിലെ പുതിയ നേതൃത്വവും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാകുന്നു. ( Russia-Syria). സിറിയൻ വിദേശകാര്യ മന്ത്രി അസദ് ഹസ്സൻ അൽ-ഷൈബാനിയും പ്രതിരോധ മന്ത്രി മുർഹഫ് അബു ഖസ്‌റയും ചൊവ്വാഴ്ച മോസ്കോയിൽ വെച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ചർച്ച നടത്തി. പ്രതിരോധം, രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാന ഊന്നൽ.

സിറിയൻ സൈന്യത്തിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിനും ആയുധങ്ങൾ നവീകരിക്കുന്നതിനും റഷ്യയുടെ സഹായം സിറിയ തേടി. സൈനിക ഗവേഷണത്തിലും സാങ്കേതിക വിദ്യകൾ കൈമാറുന്നതിലും ഇരുരാജ്യങ്ങളും സഹകരിക്കും. സിറിയയുടെ മെഡിറ്ററേനിയൻ തീരത്തുള്ള ഹമീമിം എയർബേസ്, ടാർട്ടൂസ് നേവൽ ബേസ് എന്നിവ റഷ്യയ്ക്ക് തുടർന്നും ഉപയോഗിക്കാൻ സാധിക്കുമെന്ന് സിറിയൻ പ്രതിനിധികൾ സൂചിപ്പിച്ചു. യുദ്ധം തകർത്ത സിറിയയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ റഷ്യൻ നിക്ഷേപവും പങ്കാളിത്തവും വർദ്ധിപ്പിക്കാൻ ചർച്ചകളിൽ തീരുമാനമായി. അടിസ്ഥാന സൗകര്യ വികസനം, ഊർജ്ജ മേഖല എന്നിവയിലാണ് റഷ്യ പ്രധാനമായും നിക്ഷേപം നടത്തുക.

സിറിയൻ മണ്ണിൽ ഇസ്രായേൽ നടത്തുന്ന കടന്നുകയറ്റങ്ങളെ പുടിൻ അപലപിച്ചു. സിറിയയുടെ പരമാധികാരത്തെ റഷ്യ എന്നും പിന്തുണയ്ക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ബഷർ അൽ അസദ് ഭരണകൂടം പുറത്താക്കപ്പെട്ടതിന് ശേഷം സിറിയയിലെ പുതിയ സർക്കാർ റഷ്യയുമായി നടത്തുന്ന രണ്ടാമത്തെ പ്രധാന സന്ദർശനമാണിത്. ഒക്ടോബറിൽ സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷാറയും മോസ്കോ സന്ദർശിച്ചിരുന്നു. അസദിന്റെ പ്രധാന സഖ്യകക്ഷിയായിരുന്ന റഷ്യ, പുതിയ ഭരണകൂടവുമായും നല്ല ബന്ധം സ്ഥാപിക്കാൻ അതിവേഗം ശ്രമിക്കുകയാണ്.

Summary

Syrian Foreign Minister Asaad Hassan al-Shaibani declared a "new era" of relations with Russia following a high-level meeting with President Vladimir Putin and Foreign Minister Sergey Lavrov in Moscow. The discussions emphasized strategic military cooperation, including modernizing the Syrian army and adapting past bilateral agreements to the current political reality.

Related Stories

No stories found.
Times Kerala
timeskerala.com