ഭീകരപ്പട്ടികയിൽ നിന്ന് പുറത്ത്; സിറിയ യുഎസ് നേതൃത്വത്തിലുള്ള ISIL വിരുദ്ധ സഖ്യത്തിൽ, സുപ്രധാന നീക്കം സിറിയൻ പ്രസിഡന്റിന്റെ വൈറ്റ് ഹൗസ് കൂടിക്കാഴ്ചക്ക് പിന്നാലെ | Syria

സഖ്യസേനയിൽ ചേരുന്ന 90-ാമത്തെ രാജ്യമാണ് സിറിയ
Ahmed al-Shara
Published on

വാഷിംഗ്ടൺ: ഐ.എസ്.ഐ.എൽ സായുധ സംഘത്തിനെതിരെ പോരാടുന്നതിനായി അമേരിക്ക നയിക്കുന്ന അന്താരാഷ്ട്ര സഖ്യത്തിൽ ചേരാൻ സിറിയ. സിറിയൻ മന്ത്രി ഹംസ അൽ-മുസ്തഫയും യുഎസ് ഉദ്യോഗസ്ഥരും സംയുക്തമായാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിറിയൻ പ്രസിഡൻ്റ് അഹമ്മദ് അൽ-ഷറ തിങ്കളാഴ്ച വാഷിംഗ്ടണിൽ എത്തി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക പ്രഖ്യാപനം. സഖ്യസേനയിൽ ചേരുന്ന 90-ാമത്തെ രാജ്യമാണ് സിറിയ (Syria).

ഭീകരതയെ ചെറുക്കുന്നതിലും പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിലും സിറിയയുടെ പങ്ക് സ്ഥിരീകരിക്കുന്ന ഒരു "രാഷ്ട്രീയ സഹകരണ പ്രഖ്യാപനത്തിൽ" ഒപ്പുവെച്ചതായും അതിൽ ഒരു സൈനിക ഘടകങ്ങളും ഉൾപ്പെടുത്തിയിട്ടില്ലെന്നും അൽ-മുസ്തഫ പറഞ്ഞു. സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയോടുള്ള യുഎസ് നിലപാടിൽ ഈ നീക്കം ഒരു പ്രധാന മാറ്റമാണ്. മുമ്പ് അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ഹയാത്ത് തഹ്‌രീർ അൽ-ഷാം തീവ്രവാദ ഗ്രൂപ്പിനെ നയിച്ചിരുന്ന അൽ-ഷറയെ കഴിഞ്ഞയാഴ്ച വാഷിംഗ്ടണിന്റെ "ഭീകര പട്ടികയിൽ" നിന്ന് നീക്കം ചെയ്തിരുന്നു. അൽ-ഷറയെ പിടിക്കുന്നവർക്ക് 10 മില്യൺ ഡോളർ പാരിതോഷികം അമേരിക്ക പ്രഖ്യാപിച്ചിരുന്നു. അൽ-ഷറയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് പാരിതോഷിക പ്രഖ്യാപനം നീക്കം ചെയ്തിരുന്നു.

വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ, ട്രംപ് സിറിയൻ നേതാവിനെ പ്രശംസിക്കുകയും സിറിയ പുനർനിർമ്മിക്കാൻ സഹായിക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തതായി വൈറ്റ് ഹൗസ് റിപ്പോർട്ട് ചെയ്തിരുന്നു. സിറിയയ്‌ക്കെതിരായ യുഎസ് ഉപരോധങ്ങളിൽ ട്രംപ് ആറ് മാസത്തെ ഇളവും അനുവദിച്ചിട്ടുണ്ട്. എന്നാൽ സിറിയൻ നേതാവിന്റെ ഈ അമേരിക്കയുമായുള്ള ഈ അപ്രതീക്ഷിത സൗഹൃദം ഐഎസ്ഐഎൽ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് അദ്ദേഹത്തിന് ഭീഷണി ഉയർത്തുന്നുണ്ട്. . കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ പ്രസിഡന്റ് അൽ-ഷറയെ വധിക്കാനുള്ള രണ്ട് ഐ.എസ്.ഐ.എൽ പദ്ധതികൾ സിറിയൻ സുരക്ഷാ സേന പരാജയപ്പെടുത്തിയിരുന്നു. പൂർണ്ണമായും തകർന്ന സ്വന്തം രാജ്യത്തിൽ അധികാരം ഉറപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ അൽ-ഷറ നേരിടുന്ന നേരിട്ടുള്ള ഭീഷണിയാണ് ഈ ഗൂഢാലോചനകൾ അടിവരയിടുന്നത്. ഐ.എസ്.ഐ.എൽ സെല്ലുകളെ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി സുരക്ഷാ പ്രവർത്തനങ്ങൾ നടത്തിയതായി സിറിയൻ സുരക്ഷാ സേന കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Summary: Syria has joined the US-led international coalition against the ISIL (ISIS) armed group, an announcement made after Syrian President Ahmed al-Sharaa was hosted by US President Donald Trump at the White House.

Related Stories

No stories found.
Times Kerala
timeskerala.com