

പാരാമാരിബോ: സുരിനാമിലെ പാരാമാരിബോയ്ക്ക് സമീപമുള്ള റിച്ചെല്യു മേഖലയിൽ മാനസികാസ്വാസ്ഥ്യമുള്ള 43-കാരനായ പിതാവ് തന്റെ നാല് മക്കളെയും അയൽവാസികളായ അഞ്ചുപേരെയും കൊലപ്പെടുത്തി (Suriname Mass Stabbing). കൊല്ലപ്പെട്ടവരിൽ അഞ്ച് പേർ പ്രായപൂർത്തിയാകാത്തവരാണ്. ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെയുണ്ടായ തർക്കമാണ് അക്രമത്തിന് പ്രകോപനമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അടുക്കളയിൽ വെച്ച് തന്റെ 11 വയസ്സുള്ള മകളെ ഇയാൾ 44 തവണ കുത്തി പരിക്കേൽപ്പിച്ചു. തുടർന്ന് മറ്റ് മക്കളെയും അയൽവാസികളെയും ആക്രമിക്കുകയായിരുന്നു.
ഒരു കുട്ടിക്കും മുതിർന്ന വ്യക്തിക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ പാരാമാരിബോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ പോലീസിന് നേരെയും പ്രതി ആക്രമണം നടത്തി. തുടർന്ന് പോലീസ് ഇയാളുടെ കാലിന് വെടിവെച്ച് കീഴ്പ്പെടുത്തുകയായിരുന്നു. ഇയാൾ നിലവിൽ പ്രതി പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. സുരിനാം പ്രസിഡന്റ് ജെന്നിഫർ ഗീർലിംഗ്സ്-സൈമൺസ് സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. രാജ്യം ക്രിസ്മസ് ആഘോഷങ്ങൾക്കും പുതുവത്സരത്തിനുമായി ഒരുങ്ങുന്നതിനിടെയുണ്ടായ ഈ ദുരന്തം രാജ്യത്തെയാകെ നടുക്കിയിരിക്കുകയാണെന്ന് സർക്കാർ വക്താക്കൾ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ സംസ്കാരച്ചടങ്ങുകളുടെ ചിലവ് സർക്കാർ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
On December 28, 2025, a horrific mass stabbing in Richelieu, Suriname, left nine people dead, including five children. A 43-year-old father, reportedly suffering from mental health issues, attacked his four children and neighbors after a domestic dispute over the phone with his wife. The suspect was shot in the legs and arrested by police after he attempted to attack officers; he is currently hospitalized under supervision as the nation mourns this unprecedented tragedy.