
ഹോങ്കോങ്ങ്: സൂപ്പർ ടൈഫൂൺ റാഗസ ചുഴലിക്കാറ്റിനെ നേരിടാൻ ഒരുങ്ങി ചൈന(Super Typhoon Ragasa). ബുധനാഴ്ച ഷെൻഷെൻ നഗരത്തിനും ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ സുവെൻ കൗണ്ടിക്കും ഇടയിലുള്ള തീരപ്രദേശത്ത് ചുഴലിക്കാറ്റ് കര തൊടുമെന്നാണ് വിവരം.
മണിക്കൂറിൽ 230 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ഇതേ തുടർന്ന് ചൈന ഉയർന്ന കൊടുങ്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
മുൻകരുതൽ നടപടിയുടെ ഭാഗമായി ഹോങ്കോങ്ങിലും അയൽ നഗരമായ മക്കാവോയിലും സ്കൂളുകൾക്ക് രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. ഹോങ്കോങ്ങിൽ കൊടുംകാറ്റിനെ തുടർന്ന് നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.