
ഖാർത്തും: സുഡാനിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ മരണം 46 ആയി(Sudan Plane Crash). വ്യോമതാവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ വിമാനം തകർന്നു വീഴുകയായിരുന്നു.
അപകടത്തിൽ ഉദ്യോഗസ്ഥരും സാധാരണക്കാരും ഉൾപ്പെടുന്നു. വിമാനം തകർന്നു വീണ് നിരവധി വീടുകൾക്കും നാശനഷ്ടം സംഭവച്ചു. ഗ്രേറ്റർ ഖാർത്തൂമിന്റെ ഭാഗമായ ഓംദുർമാനിലെ ഏറ്റവും വലിയ സൈനിക കേന്ദ്രങ്ങളിലൊന്നായ വാദി സെയ്ദ്ന വ്യോമതാവളത്തിന് സമീപമാണ് അപകടം നടന്നത്.