
കെയ്റോ: ചെങ്കടലില്‍ 'സിന്ദ്ബാദ്; എന്ന അന്തര്‍വാഹിനി മുങ്ങി അപകടമുണ്ടായി(Red Sea). അന്തർവാഹിനിയിൽ 40 ൽ അധികം സഞ്ചാരികൾ ഉണ്ടായിരുന്നു.
അപകടത്തെ തുടർന്ന് അന്തർവാഹിനിയിൽ ഉണ്ടായിരുന്ന 6 വിനോദ സഞ്ചാരികൾക്ക് ജീവൻ നഷ്ടമായി. 19 പേർക്ക് പരിക്കേറ്റു. ജീവൻ നഷ്ടമായവർ എല്ലാവരും റഷ്യക്കാരാണെന്ന് റഷ്യന്‍ എംബസി സ്ഥിരീകരിച്ചു.
ഇന്ന് ഈജിപ്തിലെ ഹുര്ഗാഡ തീരത്താണ് അപകടം നടന്നത്. അപകട കാരണത്തെ കുറിച്ച് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.