ഇന്ത്യ അടുത്ത സൂപ്പര്‍ പവർ: ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ഇന്ത്യയെ ഉൾപ്പെടുത്തണം, ഇല്ലെങ്കിൽ പ്രസക്തി നഷ്ടമാകും - ഫിന്‍ലന്‍ഡ് പ്രസിഡന്റ് | Alexander Stubb

Alexander Stubb
Published on

ന്യൂഡൽഹി: ഇന്ത്യയെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയിൽ ഉൾപ്പെടുത്തണമെന്ന് ഫിൻലൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്ബ് ആവശ്യപ്പെട്ടു. ലോകത്തിലെ അടുത്ത സൂപ്പർ പവറായി അമേരിക്കയ്ക്കും ചൈനയ്ക്കുമൊപ്പം ഇന്ത്യയും ഇടംപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് സുരക്ഷാ കൗൺസിലിൽ അംഗത്വം നൽകാത്തപക്ഷം, ഐക്യരാഷ്ട്രസഭയ്ക്ക് അതിൻ്റെ പ്രസക്തി നഷ്ടമാകുമെന്നും സ്റ്റബ്ബ് കൂട്ടിച്ചേർത്തു. (Alexander Stubb)

സുരക്ഷാ സമിതിയിൽ കൂടുതൽ രാജ്യങ്ങൾക്ക് അംഗത്വം നൽകണമെന്ന് ശക്തമായി വാദിക്കുന്ന വ്യക്തിയാണ് സ്റ്റബ്. ഇന്ത്യയ്ക്കും മറ്റ് വികസ്വര രാജ്യങ്ങൾക്കും യുഎന്നിൻ്റെ അജണ്ടകൾ രൂപപ്പെടുത്തുന്നതിൽ കൂടുതൽ അവസരം നൽകാത്തപക്ഷം ഐക്യരാഷ്ട്ര സംഘടന ദുർബലമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. "ജനറൽ അസംബ്ലിയിൽ ഞാൻ ഇക്കാര്യം രണ്ടുവട്ടം പറഞ്ഞിട്ടുണ്ട്. സുരക്ഷാ സമിതി വികസിപ്പിക്കേണ്ടതുണ്ട്. അതിലെ അംഗസംഖ്യ ഇരട്ടിയെങ്കിലുമാക്കേണ്ടതുണ്ട്. ഇന്ത്യയേപ്പോലുള്ള രാജ്യങ്ങൾ സുരക്ഷാസമിതിയിലില്ലാത്തത് ശരിയായ കാര്യമല്ല," അലക്‌സാണ്ടർ സ്റ്റബ് കൂട്ടിച്ചേർത്തു.

സുരക്ഷാ കൗൺസിൽ പുനഃസംഘടിപ്പിക്കുമ്പോൾ ലാറ്റിനമേരിക്കയിൽനിന്ന് ഒരു രാജ്യത്തെയും, ആഫ്രിക്കയിൽനിന്നും ഏഷ്യയിൽനിന്നും ഈരണ്ടു രാജ്യങ്ങളെയും ഉൾപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഗോള സ്ഥിരതയ്ക്ക് (Global Stability) ഒഴിവാക്കാനാകാത്ത രാജ്യമായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും സ്റ്റബ്ബ് പറഞ്ഞു. ഫസ്റ്റ്‌പോസ്റ്റ് മാനേജിങ് എഡിറ്റർ പാൽകി ശർമയുമായുള്ള അഭിമുഖത്തിലായിരുന്നു അലക്‌സാണ്ടർ സ്റ്റബ്ബിന്റെ ഈ സുപ്രധാന പരാമർശം.

Summary: Finland's President, Alexander Stubb, has strongly advocated for India's inclusion in the UN Security Council (UNSC), stating that India is set to become the next global superpower alongside the US and China.

Related Stories

No stories found.
Times Kerala
timeskerala.com