
ഗ്രീസ്: ഗ്രീക്ക് ദ്വീപായ എവിയയ്ക്ക് സമീപം ശക്തമായ ഭൂചലനം(earthquake). റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.
സെപ്റ്റംബർ 10 ന് പ്രാദേശിക സമയം പുലർച്ചെ 12.27 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എവിയ ദ്വീപിന്റെ തെക്ക് ഭാഗത്തുള്ള നിയാ സ്റ്റൈറയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ വടക്കുപടിഞ്ഞാറാണെന്ന് ഗ്രീസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോഡൈനാമിക്സ് അറിയിച്ചു.
അതേസമയം ഭൂചലനം ഏകദേശം 50 കിലോമീറ്റർ അകലെയുള്ള ഏഥൻസ് വരെ അനുഭവപ്പെട്ടതായാണ് വിവരം.