അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം: 6.3 തീവ്രത, 10 മരണം, 260ലേറെ പേർക്ക് പരിക്ക്; മസർ-ഇ-ഷരീഫിൽ വൻ നാശനഷ്ടം | Earthquake

സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് താലിബാൻ വ്യക്തമാക്കി
അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം: 6.3 തീവ്രത, 10 മരണം, 260ലേറെ പേർക്ക് പരിക്ക്; മസർ-ഇ-ഷരീഫിൽ വൻ നാശനഷ്ടം | Earthquake
Published on

കാബൂൾ : അഫ്ഗാനിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിൽ 10 പേർ മരണപ്പെടുകയും 260-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മസാർ-ഇ-ഷരീഫ്, പരിസര പ്രദേശങ്ങളിലാണ് ഭൂചലനം നാശം വിതച്ചത്.(Strong earthquake in Afghanistan, 6.3 magnitude, 10 dead)

ഏകദേശം 523,000 പേർ താമസിക്കുന്ന മസാർ സിറ്റിയിലും പരിസരങ്ങളിലുമാണ് ഭൂചലനം ഉണ്ടായത്. ബാൽഖ്, സമൻഗൻ പ്രവിശ്യകളുടെ ചില ഭാഗങ്ങളിലും വൻ നാശനഷ്ടമുണ്ടായതായി അഫ്ഗാൻ താലിബാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ നിരവധി കെട്ടിടങ്ങൾ തകർന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആളുകളെ പുറത്തെടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സൈന്യത്തിൻ്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് താലിബാൻ വ്യക്തമാക്കി.

പരിക്കേറ്റവർക്ക് ചികിത്സ, മരുന്ന്, ഭക്ഷണം എന്നിവ എത്തിച്ചു വരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഭൂചലനത്തെ തുടർന്ന് യു.എസ്.ജി.എസ്. (USGS) പ്രദേശത്ത് ഓറഞ്ച് അലർട്ട് നൽകിയിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലും അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം ഉണ്ടായിരുന്നു. അന്ന് ആയിരത്തോളം പേർക്ക് ജീവൻ നഷ്ടമാവുകയും വൻ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com