
ഡൽഹി ∙ ടിബറ്റിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ടിബറ്റിൽ അനുഭവപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.44നാണ് ഭൂചലനമുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്‍റെ ആഘാതമുണ്ടായി. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ടിബറ്റിലുണ്ടായിരുന്നു.