പുതുവത്സര ആഘോഷത്തിനിടെ ജപ്പാനിൽ ശക്തമായ ഭൂചലനം: റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തി | Earthquake

ആശങ്ക വേണ്ടെന്ന് അധികൃതർ
Strong earthquake hits Japan during New Year's celebrations with magnitude of 6 on the Richter scale
Updated on

ടോക്കിയോ: പുതുവത്സര ആഘോഷങ്ങൾക്കിടയിൽ ജപ്പാനെ നടുക്കി ശക്തമായ ഭൂചലനം. ജപ്പാന്റെ കിഴക്കൻ നോഡ മേഖലയിലാണ് റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഭൂമിക്കടിയിൽ 19.3 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ വ്യക്തമാക്കി.(Strong earthquake hits Japan during New Year's celebrations with magnitude of 6 on the Richter scale)

ശക്തമായ ഭൂചലനമായിരുന്നിട്ടും നിലവിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സുനാമിക്ക് സാധ്യതയില്ലെങ്കിലും സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ജപ്പാനിൽ തുടർച്ചയായി ഭൂചലനങ്ങൾ സംഭവിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. ഡിസംബർ 8ന് സെർജിയോണിൽ ഉണ്ടായ 7.5 തീവ്രതയുള്ള ഭൂചലനത്തിൽ 30 പേർക്ക് പരിക്കേൽക്കുകയും 90,000 പേരെ മാറ്റിപ്പാർപ്പിക്കേണ്ടി വരികയും ചെയ്തിരുന്നു. നവംബർ 30ന് ജപ്പാനിൽ 5.6 തീവ്രതയുള്ള മറ്റൊരു ഭൂചലനവും രേഖപ്പെടുത്തിയിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com