ഇറാനിൽ ശക്തമായ ആക്രമണം തുടരും ; മുന്നറിയിപ്പുമായി ബെഞ്ചമിന്‍ നെതന്യാഹു |Iran-Israel conflict

150ൽ അധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഐഡിഎഫ് അറിയിച്ചു.
netanyahu
Published on

ജറുസലേം: ഇറാനിലെ എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മുന്നറിയിപ്പ്.ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ തകർത്തെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞു. 150ൽ അധികം കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഐഡിഎഫ് അറിയിച്ചു.

ഇറാന്റെ മിസൈല്‍ ഉത്പാദനശേഷി നശിപ്പിക്കാനുള്ള നടപടികളാണ് ഇസ്രയേല്‍ പ്രതിരോധസേന ഇപ്പോള്‍ നടത്തിവരുന്നത്. തങ്ങള്‍ ടെഹ്‌റാനിലേക്കുള്ള വഴിയൊരുക്കി കഴിഞ്ഞു. അധികംവൈകാതെ ഇസ്രയേലി വിമാനങ്ങളെയും പൈലറ്റുമാരെയും നിങ്ങള്‍ക്ക് ടെഹ്‌റാന്റെ ആകാശത്തുകാണാമെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലിനെ പിന്തുണച്ചാൽ മേഖലയിലെ സൈനികകേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് യുഎസ്, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com