

'സ്ട്രേഞ്ചർ തിംഗ്സ് സീസൺ 5, വോളിയം I' ന്റെ ഏറ്റവും പുതിയ ട്രെയിലർ പുറത്തിറങ്ങി. അപ്‌സൈഡ് ടൗണിനും വെക്‌നയ്ക്കുമെതിരായ ഒരു സമ്പൂർണ യുദ്ധത്തിലേക്കും അതിന്റെ ഭീകരരതകളിലേക്കും പ്രേക്ഷകരെ കൊണ്ട് പോകാൻ ട്രെയിലറിന് തന്നെ സാധിക്കുന്നുണ്ട്. (Stranger Things)
ആദ്യ നാല് എപ്പിസോഡുകളുടെ പ്രീമിയറിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് നിർമ്മാതാക്കൾ ഷോയുടെ പുതിയ ട്രെയിലർ പുറത്തിറക്കിയത്. വെക്‌നയ്‌ക്കെതിരായ അവസാന പോരാട്ടത്തിന് ട്രെയിലർ വേദിയൊരുക്കുന്നു. കുട്ടികളായ മൈക്ക്, വിൽ, ഡസ്റ്റിൻ, ലൂക്കസ് എന്നിവർ ഇപ്പോൾ ഡെമോഗോർഗണുകളെയും തിന്മകളെയും തടയാനുള്ള ഒരു ഭ്രാന്തമായ ശ്രമത്തിലാണ് എന്ന് ട്രെയ്ലറിൽ നിന്ന് മനസിലാക്കാൻ സാധിക്കും.
ഇലവൻ ഇപ്പോൾ തന്റെ മുഴുവൻ ശക്തികളും ഇതിനെതിരെ ഉപയോഗിക്കാൻ തയ്യാറെടുക്കുകയാണ്. അവൾക്കൊപ്പം ബാക്കിയുള്ള സംഘവും ഒരു പ്രത്യാക്രമണത്തിനായി ഏകോപിപ്പിക്കുന്നത് തുടരുന്നു. ഇതൊക്കെ ട്രെയ്ലറിൽ കാണിക്കുമ്പോഴും ട്രെയിലറിൽ വെക്നയുടെ ഉദ്ദേശ്യങ്ങൾ എന്താണെന്ന് വ്യക്തമായി പറയുന്നില്ല.
ആരാധകരുടെ വളരെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ട്രൈലെർ പുറത്തിറങ്ങിയിരിക്കുന്നത്. മുൻ സീസണിൽ പറഞ്ഞു അവസാനിപ്പിക്കാത്ത പല കഥകളും ഈ സീസണിൽ തുടരും, കൂടാതെ ഈ സീസണിൽ ആരെയെങ്കിലുമൊക്കെ ത്യാഗം ചെയേണ്ടി വരുമോ എന്നതും കണ്ടറിയേണ്ടതാണ്.
പുതിയ സീസൺ മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങും. വാരാന്ധ്യങ്ങളിലാകും എപ്പിസോഡുകൾ ഇറങ്ങുക. നവംബർ 26-ന് വോളിയം 1 (നാല് എപ്പിസോഡുകൾ അടങ്ങുന്ന), ക്രിസ്മസിന് വോളിയം 2 (മൂന്ന് എപ്പിസോഡുകൾ), പുതുവത്സരാഘോഷത്തിന് ഫൈനൽ.