
ഇംഗ്ലണ്ട് :വിദേശ രാജ്യങ്ങളിൽ ഒരുപക്ഷേ ഏറ്റവുമധികം കേട്ട ഒരു മിത്താണ് മത്സ്യകന്യക. എന്നാൽ പാതി മനുഷ്യന്‍റെ ഉടലും മറുപാതി മത്സ്യത്തിന്‍റെ ഉടലുമുള്ള ഒരു ജീവിയുടെ രൂപമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
രൂപത്തില്‍ ഭൂമിയിലുള്ള ഒരു ജീവിയോടും സാമ്യം തോന്നാത്ത രീതിയിലുള്ളതായിരുന്നു. ഒറ്റ നോട്ടത്തില്‍ അന്യഗ്രഹ ജീവിയെപ്പോലും കഥകളിലും ചിത്രങ്ങളിലും നാം കണ്ട മത്സ്യ കന്യകയോട് സാദൃശ്യവുമുണ്ട്.
മെലിസാ ഹാൾമാന്‍ എന്ന സ്ത്രീയാണ് ചിത്രങ്ങൾ എക്സില്‍ പങ്കുവച്ചത്. ഇംഗ്ലണ്ടിന്‍റെ തെക്ക് കിഴക്കന്‍ തീരമായ മാര്‍ഗ്രേറ്റ് തീരത്ത് നിന്നുമാണ് ഈ ജീവിയെ കണ്ടെത്തിയത്. മാര്‍ഗ്രേറ്റ് തീരത്ത് നടക്കാനിറങ്ങിയ പൌളാ റീഗനും ഭര്‍ത്താവുമാണ് ഈ രൂപം ആദ്യം കണ്ടെത്. പിന്നാലെ തീരത്തുള്ളവരെല്ലാം അസാധാരണ രൂപം കാണാനായി ഓടി കൂടി.
തീരത്ത് അടിഞ്ഞ് ഉണങ്ങിപ്പോയ പായലുകൾക്കിടിയിലാണ് അസാധാരണ രൂപം കിടന്നിരുന്നത്. തല ഏതാണ്ട് അന്യഗ്രഹ ജീവികളെ പോലെയാണ്. ഉടലാകട്ടെ മത്സ്യ കന്യകയുടേത് പോലെയും. ആദ്യ കാഴ്ചയില്‍ ഒരു അസ്ഥികൂടമെന്ന് തോന്നുമെങ്കിലും അതൊരു അസ്ഥികൂടമായിരുന്നില്ലെന്നും മെലിസാ ഹാൾമാന്‍ പറയുന്നു.