Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeWorldഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് കപ്പലിന്...

ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം; ഇന്ത്യയിലേക്ക് വരികയായിരുന്ന തായ് കപ്പലിന് തീപിടിച്ചു | Strait of Hormuz attack

🎙️ Latest Podcast

ലണ്ടൻ/ബാങ്കോക്ക്: പശ്ചിമേഷ്യൻ സംഘർഷം കൊടുമ്പിരിക്കൊള്ളുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ മൂന്ന് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം (Strait of Hormuz attack). ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്‌ലൻഡ് ചരക്ക് കപ്പൽ ഉൾപ്പെടെയുള്ളവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലുകളിൽ പ്രൊജക്ടൈലുകൾ പതിച്ചതായും വൻ നാശനഷ്ടങ്ങൾ സംഭവിച്ചതായും അന്താരാഷ്ട്ര സമുദ്രസുരക്ഷാ ഏജൻസികൾ സ്ഥിരീകരിച്ചു.

യു.എ.ഇ തുറമുഖത്ത് നിന്ന് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്ന തായ് പതാകയുള്ള കപ്പലിന് നേരെയാണ് അതിശക്തമായ ആക്രമണമുണ്ടായത്. പ്രൊജക്ടൈലുകൾ പതിച്ചതിനെത്തുടർന്ന് കപ്പലിന് തീപിടിച്ചു.കപ്പലിലുണ്ടായിരുന്ന 23 ജീവനക്കാരിൽ 20 പേരെ ഒമാൻ നാവികസേന രക്ഷപ്പെടുത്തി. ബാക്കിയുള്ള മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് തായ്‌ലൻഡ് നാവികസേന അറിയിച്ചു.

178 മീറ്റർ നീളവും 30,000 ടൺ ശേഷിയുമുള്ള കപ്പലിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കപ്പലിൽ നിന്ന് പുക ഉയരുന്നതിന്റെ ചിത്രങ്ങൾ തായ് നാവികസേന പുറത്തുവിട്ടു.അമേരിക്കയുമായും ഇസ്രായേലുമായും കടുത്ത യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന ഇറാൻ ഹോർമുസ് കടലിടുക്കിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കെയാണ് ഈ ആക്രമണങ്ങൾ നടന്നിരിക്കുന്നത്. ലോകത്തെ എണ്ണനീക്കത്തിന്റെ സിരാകേന്ദ്രമായ ഹോർമുസിലെ സുരക്ഷാ ഭീഷണി ആഗോള വിപണിയെയും ഇന്ത്യയിലേക്കുള്ള ചരക്ക് നീക്കത്തെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.

തങ്ങളുടെ പൗരന്മാരെയും കപ്പലിനെയും സഹായിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുന്നതായി തായ്‌ലൻഡ് വ്യക്തമാക്കി. മേഖലയിൽ സുരക്ഷാ നിരീക്ഷണം ശക്തമാക്കിയതായി സമുദ്രസുരക്ഷാ ഏജൻസികളും അറിയിച്ചു.

Story Summary:
Three ships were attacked in the Strait of Hormuz, including a Thai cargo vessel heading to Kandla Port, India. The ship caught fire after being hit by projectiles. Oman Navy rescued 20 out of 23 crew members, while the search continues for the remaining three. The incident occurs amidst Iran’s heightening control over the strait due to conflicts with the US and Israel.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.