'വീടിനുള്ളിൽ മൂന്ന് ഫ്രിസറുകൾ, അതിൽ നിറയെ മനുഷ്യന്റെ വെട്ടിമാറ്റിയ ശരീരങ്ങൾ'; ആത്മഹത്യ ചെയ്യാൻ ആഗ്രഹിച്ചവരെ കൊലപ്പെടുത്തിയ കൊലയാളി തകാഹിരോ ഷിറൈഷിയുടെ കഥ |Takahiro Shiraishi

Takahiro Shiraishi
Published on

2017, ഒക്ടോബർ 31, ജപ്പാനിലെ സാമ പട്ടണത്തിലെ തിരക്കേറിയ റോഡിലൂടെ പോലീസ് ജീപ്പുകൾ ചിറിപാഞ്ഞു കൊണ്ട് പോകുന്നു. കനഗാവയിലെ ഒരു ചെറിയ അപ്പാർട്ട്മെന്റായിരുന്നു അവരുടെ ലക്ഷ്യം. അപ്പാർട്ട്മെന്റിന് മുന്നിൽ എത്തിയതും ഒന്നിന് പിറകെ ഒന്നായി പോലീസ് ഉദ്യോഗസ്ഥർ ആ കെട്ടിടത്തിലേക്ക് ഇരച്ചുകയറുന്നു. ഇതെല്ലാം കണ്ടുകൊണ്ട് ആ കെട്ടിടത്തിന് മുന്നിൽ പെട്ടന്നായിരുന്നു വലിയൊരു ആൾക്കൂട്ടം തന്നെ തടിച്ചു കൂടുന്നത്. ഏതാനം ദിവസങ്ങൾക്ക് മുൻപ് ഐക്കോ തമുറ എന്ന ഇരുപത്തിനാലുകാരിയയെ കാണാതെയായിരുന്നു. ഐക്കോയെ തട്ടിക്കൊണ്ടു വന്നു എന്ന് കരുതപ്പെടുന്ന വ്യക്തി ആ അപ്പാർട്മെന്റിലാണ് താമസിക്കുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഉദ്യോഗസ്ഥർ അവിടേക്ക് എത്തുന്നത്. കെട്ടിടത്തിലെ തന്നെ ഏറ്റവും ചെറിയ അപ്പാർട്ട്മെന്റുകളിൽ ഒന്നിന്റെ മുൻവശത്ത് എത്തിയ പോലീസ്, വാതിലിൽ തട്ടി വിളിക്കുന്നു.

"ഷിറൈഷി, വാതിൽ തുറക്കണം, ഞങ്ങൾ പോലീസ് ഉദ്യോഗസ്ഥരാണ്"

പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ വാതിലിൽ തട്ടിവിളിച്ചു കൊണ്ട് പറയുന്നു. അധികം വൈകിയില്ല കണ്ടാൽ മുപ്പത് വയസ്സോളം തോന്നിപ്പിക്കുന്ന ഒരു പുരുഷൻ വാതിൽ തുറക്കുന്നു. അയാൾ വാതിൽ തുറന്നതും പോലീസ് ഉദ്യോഗസ്ഥർ അപ്പാർട്ട്മെന്റിലേക്ക് ഇരച്ചു കയറുന്നു. പോലീസിനെ കണ്ട പരിഭ്രാന്തിയോ ഞെട്ടലോ അയാളുടെ മുഖത്ത് ലവലേശം പോലും ഉണ്ടായിരുന്നില്ല. അയാൾ പോലീസിനെ കാത്തിരുന്നത് പോലെ.

കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ അയാളോട് - " ഐക്കോ എവിടെ" എന്ന് ചോദിക്കുന്നു. എന്നാൽ ഇത് കേട്ട ഷിറൈഷി ദീർഘമായി ഉള്ളിലേക്ക് ശ്വാസമെടുത്ത ശേഷം പതിഞ്ഞ സ്വരത്തിൽ പറയുന്നു-

" അവൾ എവിടേക്കും പോയിട്ടില്ല, അവൾ എവിടെ തന്നെ ഉണ്ട്"

ഇത്രയും പറഞ്ഞു കൊണ്ട് ഷിറൈഷി ആ ഫ്രിസറിന് നേരെ ചൂണ്ടുന്നു. ഇത് കണ്ടു നിന്ന പോലീസുകാർ ആദ്യമൊന്നു ഞെട്ടി. അയാൾ പോലീസിനെ കളിപ്പിക്കാൻ വേണ്ടി എന്തൊക്കെയോ പറയുന്നു എന്നായിരുന്നു അവർ കരുതിയത്. എന്നാൽ ഷിറൈഷിയുടെ മുഖത്തെ ഭാവത്തിന് ഒരു മാറ്റവും ഉണ്ടായില്ല. പരസ്പരം ആദ്യം ഒന്ന് നോക്കി നിന്ന ശേഷം കൂട്ടത്തിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ ഷിറൈഷി ചൂണ്ടിക്കാട്ടിയ ആ ഫ്രിസറിന്റെ അടുത്തേക്ക് നടന്നു നീങ്ങുന്നു, ശേഷം പതുകെ അതിന്റെ മൂടി തുറക്കുന്നു. ഫ്രിസർ തുറന്നതും ശക്തമായ ദുർഗന്ധം വമിക്കുവാൻ തുടങ്ങി. അസഹനീയമായ ദുർഗന്ധത്തിനും അപ്പുറമായിരുന്നു അവർ ആ ഫ്രിസറിനുള്ളിൽ കണ്ട കാഴ്ച. ഒമ്പതോളം മനുഷ്യരുടെ തലകൾ ഫ്രിസറിനുള്ളിൽ, അതിൽ ഒരെണ്ണം പോലീസ് ഉദ്യോഗസ്ഥർ തേടിയെത്തിയ ഐക്കോയുടേതായിരുന്നു.

ആ വീട്ടിനുള്ളിൽ കൂടുതൽ പരിശോധന നടത്തിയ പോലീസിനെ കാത്തിരുന്നത് രക്തംമരവിപ്പിക്കുന്ന കാഴ്ചകളായിരുന്നു. അകെ മൊത്തം മൂന്ന് ഫ്രിസറുകളാണ് ആ വീട്ടിൽ ഉണ്ടായിരുന്നത് അതിൽ എല്ലാം തന്നെ മനുഷ്യന്റെ വെട്ടിമാറ്റിയ ശരീരങ്ങൾ, കൈയും കാലും ആന്തരിക അവയങ്ങളും. ഇത് കൂടാതെ രണ്ടു വലിയ പെട്ടികൾ കൂടി ലഭിക്കുന്നു. ഇതിൽ നിറയെ മനുഷ്യന്റെ അസ്ഥികളായിരുന്നു. ഒരു തിരോധാനത്തിന്റെ അന്വേഷണത്തിന് ചുവടുപിടിച്ചു വന്ന പോലീസ് ഉദ്യോഗസ്ഥർ ഒടുവിൽ എത്തിപ്പെട്ടത് ജപ്പാനെ തന്നെ നടുക്കിയ തകാഹിരോ ഷിറൈഷി (Takahiro Shiraishi) എന്ന സീരിയൽ കില്ലാറിലേക്കായിരുന്നു. ഷിറൈഷിയെ ആരും പേടിക്കുന്ന ഒരു സീരിയൽ കില്ലർ എന്ന പരിവേഷം നൽകുന്നത് അയാൾ കൊലപ്പെടുത്തിയ ഇരകളുടെ എണ്ണത്തിൽ അല്ല, മറിച്ച് അയാൾ എന്തിന് വേണ്ടിയാണ് മനുഷ്യരെ കൊലപ്പെടുത്തിയത് എന്നത് കൊണ്ടാണ്.

ടോക്കിയോയിൽ ജനിച്ച് വളർന്ന ഷിറൈഷിയുടെ ബാല്യം അത്രകണ്ട് സുഖരകരമായിരുന്നില്ല. പ്രായം കൂടുന്നതിന് അനുസരിച്ച് അവന്റെ ഉള്ളിൽ ആത്മഹത്യാ ചിന്തകൾ ഉടലെടുക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററായിരുന്നു ഷിറൈഷി അധികവും ഉപയോഗിച്ചിരുന്നത്. ഇതേ ട്വിറ്റർ തന്നെയാണ് സ്വന്തം ജീവൻ അപഹരിക്കണം എന്ന ചിന്തയിൽ നിന്നും മറ്റു ജീവനുകൾ എങ്ങനെ വക വരുത്താം എന്ന ദുഷ്‌ചിന്തയിലേക്ക് കൊണ്ടെത്തിക്കുന്നത്. ഇതിനായി ട്വിറ്ററിൽ ആത്മഹത്യയെ കുറിച്ച് പറയുന്ന പെൺകുട്ടികളെ അവൻ ലക്ഷ്യം വയ്ക്കുന്നു. ആത്മഹത്യ വിഷാദം എന്നിവയെ കുറിച്ച് ട്വിറ്ററി ട്വിറ്റ് ചെയുന്ന സ്ത്രീകളെ തേടിപ്പിടിച്ച് കണ്ടെത്തുന്നു. ശേഷം അവർക്ക് മെസ്സേജ് അയക്കുന്നു. ആത്മഹത്യ ചെയ്യാൻ നിങ്ങളെ സഹായിക്കാം എന്നായിരുന്നു ഷിറൈഷി പെൺകുട്ടികളോട് പറഞ്ഞിരുന്നത്. ഷിറൈഷി ലക്ഷ്യം വച്ചത് കൗമാരക്കാരികളെയായിരുന്നു. അവരാകുമ്പോൾ മുന്നും പിന്നും നോക്കാതെ ഷിറൈഷിയുടെ വലയിൽ വീഴും എന്ന് അയാൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

ഷിറൈഷിയുടെ വാഗ്ദാനം സ്വീകരിച്ചു കൊണ്ട് അയാളുടെ വീട്ടിലേക്ക് പെൺകുട്ടികൾ എത്തുവാൻ തുടങ്ങി. ഒന്നോ രണ്ടോ അല്ല എട്ട് പെൺകുട്ടികൾ. തഞ്ചത്തിൽ പെൺകുട്ടികളെ വീട്ടിൽ വിളിച്ചു വരുത്തിയ ശേഷം അവരെ ബലാത്സംഗം ചെയുന്നു. ശേഷം കഴുത്തു ഞെരിച്ച് ഇരകളെ കൊലപ്പെടുത്തുന്നു. തുടർന്നാണ് ഇരകളുടെ ശവശരീരം ക്ഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിസറിൽ സൂക്ഷിക്കുന്നത്. ഷിറൈഷി കൊലപ്പെടുത്തിയ ഇരകളുടെ കൂട്ടത്തിൽ ഒരു പുരുഷനുമുണ്ട്. സ്വന്തം മരണത്തെ തേടിയാണ് പലരും ഷിറൈഷിയുടെ അടുത്തേക്ക് എത്തിയത്. 2017 ൽ ഷിറൈഷി പിടിക്കപ്പെടുന്നത് ഐക്കോ തമുറയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു.

ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്ത ഷിറൈഷിയെ കോടതിയിൽ ഹാജരാക്കുന്നു. ഷിറൈഷി കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്തിയിരുന്നു. എന്നാൽ ഇരകളുടെ സമ്മതത്തോടെയാണ് അയാൾ ഇരകളെ കൊലപ്പെടുത്തിയത് എന്നായിരുന്നു അയാളുടെ വാദം. എന്നാൽ ഇത് കോടതി മുഖവിലയ്ക്ക് എടുത്തിരുന്നില്ല. കൊലപാതകക്കുറ്റത്തിന് കോടതി ഷിറൈഷിയെ വധശിക്ഷയ്ക്ക് വിധിക്കുന്നു. 2025 ജൂൺ 27 ന് ഷിറൈഷിയെ തൂക്കിലേറ്റി.

Summary: Takahiro Shiraishi, infamously known as the "Twitter Killer," was a Japanese serial killer who lured suicidal victims, mostly young women, through social media in 2017. He murdered and dismembered nine people in his Kanagawa apartment, storing their body parts in coolers and toolboxes.

Related Stories

No stories found.
Times Kerala
timeskerala.com