കമിതാക്കളെ മാത്രം തേടിപ്പിടിച്ച് കൊലപ്പെടുത്തിയ സീരിയൽ കില്ലർ, ഇരകളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മാറിടവും ജനനേന്ദ്രിയങ്ങളും മുറിച്ച് മാറ്റുന്നു; ഇന്നും ചുരുളഴിക്കാൻ കഴിയാത്ത ഫ്ലോറൻസിലെ രാക്ഷസന്റെ കഥ |Monster of Florence

Monster of Florence
Published on

ഇരുപതാം നൂറ്റാണ്ടിലെ ഇറ്റലിയുടെ ചരിത്രത്തിലെ ഇരുണ്ട ഏടുകളായിരുന്നു 1968 മുതൽ 1985 വരെയുള്ള കാലഘട്ടം. ഇറ്റലിയിലെ ഫ്ലോറൻസിൽ ഒരു സീരിയൽ കില്ലറുടെ നിഴൽപതിച്ചിരുന്നു. തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ പങ്കിടാനായി ഒരുമിക്കുന്ന കമിതാക്കളെ വേട്ടയാടി കൊലപ്പെടുത്തിയ അജ്ഞാത കൊലയാളി പതിനേഴ് വർഷം കൊണ്ട് നിഷ്കരുണം കൊലപ്പെടുത്തിയത് 16 കമിതാക്കളെ. സൂര്യനസ്തമിച്ചാൽപ്പിന്നെ ഫ്ലോറൻസിലെ ഗ്രാമങ്ങൾ ഭയത്തിലാണ് ഓരോ നിമിഷവും തള്ളി നീക്കിയിരുന്നത്. കമിതാക്കൾ തങ്ങളുടെ വീട് വിട്ട് പുറത്തു പോകാതെയായി. കാരണം രാത്രിയുടെ മറവിൽ നിഴലുപോലെ ആ കൊലയാളി അവരുടെ കൂടെകൂടിയേക്കാം. എന്നാൽ ഇത്രയേറെ മനുഷ്യരെ നിഷ്ക്കരുണം കൊലപ്പെടുത്തിയിട്ടും ആ കൊലയാളി യാതൊരു തെളിവും അവശേഷിപ്പിക്കാതെയാണ് കടന്ന് കളഞ്ഞു. ഇന്നും ഇറ്റലിയുടെ ചരിത്രത്തിൽ ചുരുളഴിക്കാൻ കഴിയാത്ത കോൾഡ് കേസുകളിൽ ഒന്നാണ് ഫ്ലോറൻസിലെ രാക്ഷസൻ എന്ന പേരിൽ കുപ്രസിദ്ധി നേടിയ സീരിയൽ കില്ലാറിന്റെ കഥ (Monster of Florence).

രാത്രിയുടെ മറവിൽ, തനിച്ചിരിക്കുന്ന കമിതാക്കളായിരുന്നു കൊലയാളിയുടെ പ്രധാന ഇരകൾ. .22 കാലിബർ ഹാൻഡ്ഗണിലെ വെടിയുണ്ടകളാണ് ഓരോ കമിതാക്കളുടെയും ജീവൻ കവർന്നത്. രാത്രിയുടെ ശാന്തതയിൽ അൽപ നേരം തനിച്ച് ചിലവഴിക്കാൻ വേണ്ടിയാകും ഇരകൾ ഫ്ലോറൻസിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ എത്തുക. ഇത് മുതലെടുത്ത് കൊലയാളി ഇരുട്ടിൽ പതിയിരിക്കുന്നു. തക്കം കിട്ടുമ്പോൾ കമിതാക്കൾക്ക് നേരെ നിറയൊഴിക്കുന്നു. ഇരകളെ നിഷ്ക്കരുണം കൊലപ്പെടുത്തിയ ശേഷം, സ്ത്രീകളുടെ ശവശരീരത്തിൽ നിന്നും ജനനേന്ദ്രിയം വെട്ടിമാറ്റുന്ന. ഏതാനം ഇരകളുടെ മാറിടവും വെട്ടിമാറ്റിയിരുന്നു. എന്നാൽ പുരുഷന്മാരുടെ ശവശരീരത്തിൽ ഇത്തരം വികൃതമായ അംഗഭംഗം വരുത്തിയിരുന്നില്ല.

ഫ്ലോറൻസിലെ രാക്ഷസന്റെ ആദ്യ കൊലപാതകം

1968 ഓഗസ്റ്റ് 21 ന് ഫ്ലോറൻസിനടുത്തുള്ള സിഗ്ന എന്ന സ്ഥലത്ത്, കാറിനുള്ളിൽ നിന്നും അൻ്റോണിയോ ലോ ബിയാൻകോയുടെയും ഭാര്യ ബാർബറ ലോക്കിയുടെയും ശവശരീരങ്ങൾ കണ്ടുകിട്ടുന്നു. വെടിയേറ്റാണ് ഇരുവരും കൊലപ്പെട്ടിരിക്കുന്നത്. ബാർബറയുടെ ആറ് വയസ്സുള്ള മകൻ കാറിൽ തന്നെ ഉണ്ടായിരുന്നു. ആ കുഞ്ഞ് ഉറക്കത്തിലായിരുന്നതിനാൽ എന്താണ് സംഭിവിച്ചത് എന്ന് അറിഞ്ഞിരുന്നില്ല. ബാർബറയുടെ മകൻ ഉറക്കം ഉണർന്നപ്പോഴാണ് കാറിനുള്ളിൽ ചേനത്തയേറ്റ മാതാപിതാക്കളുടെ ശവശരീരം കാണുന്നത്. അന്ന് ഈ ഇരട്ട കൊലപാതകത്തിന് പോലീസ് പ്രതിയാക്കിയത് ഒരു സാധുമനുഷ്യനെ ആയിരുന്നു. കൊലയാളിയിലേക്ക് നയിക്കുന്ന യാതൊരു തെളിവുകളും ലഭിക്കാതെ വന്നതോടെയാണ് സ്റ്റെഫാനോ മെലെ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തത്.

ഏഴുവർഷങ്ങ്ൾക്ക് ശേഷം രണ്ടാമത്തെ കൊലപാതകം

ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും , 1974 സെപ്റ്റംബർ 14-ന് കൊലയാളി വീണ്ടും ഇരുട്ടിന്റെ മറ നീക്കി വീണ്ടും മറ്റൊരു കൊലപാതകം കൂടി ചെയുന്നു. സ്റ്റെഫാനിയ പെറ്റിനിയും പാസ്ക്വേൽ ജെന്റിൽകോറുമായിരുന്ന അടുത്ത ഇരകൾ. ഇത്തവണ ആദ്യ കൊലപാതകത്തിൽ നിന്നും വ്യത്യസ്തമായി യുവാവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവതിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. 97 കുത്തേറ്റ മുറിവുകൾ സ്റ്റെഫാനിയയുടെ ശവശരീരത്തിൽ ഉണ്ടായിരുന്നു.

ഭീതിയുടെ തുടർ പരമ്പര

1974 ന് ശേഷം 1981 ലാണ് കൊലയാളി വീണ്ടും നരവേട്ട തുടങ്ങുന്നത്. 1981 മുതൽ 1985 വരെയുള്ള കാലയളവിൽ പന്ത്രണ്ടു കമിതാക്കളെയാണ് കൊലപ്പെടുത്തിയത്. പുരുഷന്മാരെ ആദ്യം വെടിവച്ചു കൊലപ്പെടുത്തിയ ശേഷമാണ് സ്ത്രീകളെ കൊലപ്പെടുത്തിയിരുന്നത്. പലപ്പോഴും സ്ത്രീകളുടെ ശവശരീരം കുത്തിക്കിറി വികൃതമാക്കുന്നു. സ്തനങ്ങളും ജനനേന്ദ്രിയങ്ങളും വെട്ടിമുറിക്കുന്നു. പലപ്പോഴും ഇങ്ങനെ വെട്ടിമാറ്റിയ സ്തനങ്ങളും ജനനേന്ദ്രിയവും കൊലയാളി അയാളോടൊപ്പം കൃത്യം നടത്തിയ ശേഷം കൊണ്ട് പോയിരുന്നതായി പറയപ്പെടുന്നു.

1981 ജൂൺ 6 ന് ജിയോവാനി ഫോഗിയും കാർമേല ഡി നുഷിയോയും കൊല്ലപ്പെട്ടു. ഡി നുഷിയോയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. 1981 ഒക്ടോബർ 23 ന്, വീണ്ടും കമിതാക്കൾ കൊല്ലപ്പെട്ടു അതും സമാന രീതിയിൽ തന്നെ. 1982 ൽ കൊലയാളി രണ്ടു കമിതാക്കളെ കൂടി കൊല്ലപ്പെടുത്തുന്നു. 1983 സെപ്റ്റംബർ 9 ന് ജർമ്മൻ വിനോദ സഞ്ചാരികളായ കമിതാക്കളെ അവരുടെ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. 1984 ജൂലൈ 29 ന്, ക്ലോഡിയോ സ്റ്റെഫനാച്ചിയും ബാർമെയിഡ് പിയ ഗിൽഡ റോണ്ടിനിയും കൊലയാളി കൊലപ്പെടുത്തി. റോണ്ടിനിയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അവളുടെ മാറിടവും ജനനേന്ദ്രിയങ്ങളും മുറിച്ച് മാറ്റിയിരുന്നു. 1985 നായിരുന്നു അവസാന കൊലപാതകം അരങ്ങേറിയത്, ഇത്തവണ യുവതിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാറിടം മുറിച്ചു മാറ്റിയ ശേഷം അത് അന്ന് ഫ്ലോറൻസിലെ കൊലപാതകങ്ങൾ അന്വേഷിച്ച ഫ്ലോറൻസ് പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് അയച്ചു കൊടുക്കുന്നു.

പതിനാറു വർഷം നീണ്ടു നിന്ന കൊലപാതക പരമ്പര ഒരു സീരിയൽ കില്ലറുടെ ചെയ്തികളാണ് എന്ന് പോലീസ് കണ്ടെത്തുന്നത് സമാനമായ കൊലപാതക രീതിയിലൂടെയായിരുന്നു. എന്നാൽ, കേസ് അന്വേഷണത്തിൽ പോലീസ് പലതവണ വഴിതെറ്റി. പ്രതിയെ കണ്ടെത്തുവാൻ വേണ്ടത്ര തെളിവുകൾ പോലീസിന്റെ പക്കൽ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. പ്രതിയെന്ന് കരുതി പോലീസ് പലരെയും അറസ്റ്റ് ചെയ്ത ശിക്ഷിക്കുന്നു. എന്നാൽ കുറച്ചു നാളുകൾ കഴിയുമ്പോൾ അവരെ വെറുതെ വിടുന്നു. പിയത്രോ പച്ചിയാനി എന്നൊരു വൃദ്ധനെ പ്രതി എന്ന് സംശയിച്ച് അറസ്റ്റ് ചെയ്തിരുന്നു. അയാളെ ചില കേസുകളിൽ പ്രതിയാക്കുകയും പിന്നീട് അപ്പീലിൽ വെറുതെ വിട്ടിരുന്നു. ഈ കൊലപാതകങ്ങൾക്ക് ഒരു സാത്താനിക് വിഭാഗവുമായി ബന്ധമുണ്ടെന്ന് ഉൾപ്പെടെയുള്ള പല സിദ്ധാന്തങ്ങളും അന്ന് ഉയർന്നുവന്നു. കൊലപാതകങ്ങൾ അരങ്ങേറിയത് ഫ്ലോറൻസിലായത് കൊണ്ട് തന്നെ മാധ്യമങ്ങൾ കൊലയാളിക്ക് മോൺസ്റ്റർ ഓഫ് ഫ്ലോറെൻസ് എന്ന വിളിപ്പേരും നൽകി. ഇന്നും ആരാണ് എന്തിനു വേണ്ടിയാണ് കമിതാക്കളെ മാത്രം തിരഞ്ഞു പിടിച്ചു കൊലപ്പെടുത്തിയത് എന്ന് വ്യക്തമല്ല.

Summary: Monster of Florence was an unidentified serial killer who terrorized the area around Florence, Italy, between 1968 and 1985. He murdered 16 young lovers in secluded spots, often mutilating the female victims in a ritualistic way.

Related Stories

No stories found.
Times Kerala
timeskerala.com