സ്യൂട്ട്കേസിനുള്ളിൽ തലയറുത്ത പുരുഷ ശരീരം, മാസങ്ങൾ മാത്രം പ്രായമുള്ള ആൺകുഞ്ഞിന്റെ ശവശരീരം സിമന്റ് നിറച്ച നിലയിൽ; സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും നിഷ്കരുണം കൊന്ന, 150 ഓളം പേർക്കൊപ്പം കിടക്ക പങ്കിട്ട എവ്‌ലിൻ ഡിക്കിന്റെ കഥ |Evelyn Dick

Evelyn Dick
Published on

1946 മാർച്ച് 16, കാനഡയിലെ ഹാമിൽട്ടൺ പർവ്വത്തിന് അരികിലായി കുറച്ചു കുട്ടികൾ പതിവ് പോലെ കളിക്കാൻ എത്തുന്നു. ഇതിനിടയിൽ ഒരു ഗർത്തത്തിൽ കിടക്കുന്ന ഒരു സ്യൂട്ട്‌കേസ് യാദൃശ്ചികമായി കുട്ടികൾ കാണുവാൻ ഇടയായി. സ്യൂട്ട്കേസിനുള്ളിൽ എന്താണ് എന്ന് അറിയാൻ കുട്ടികൾ പതിയെ അത് തുറക്കുന്നു. സ്യൂട്ട്കേസിനുള്ളിലെ കഴിച്ച കണ്ട് കുട്ടികൾ അകെ പരിഭ്രാന്തരാകുന്നു. വികൃതമാക്കപ്പെട്ട ഭാഗികമായി കത്തിക്കരിഞ്ഞ പുരുഷ ശരീരാമായിരുന്നു പെട്ടിക്കുള്ളിൽ. ആ ജഡത്തിൽ തലയോ കൈയോ കാലോ ഉണ്ടായിരുന്നില്ല. പേടിച്ചരണ്ട കുട്ടികൾ നാട്ടുകാരിൽ ചിലരെ വിവരമറിയിക്കുന്നു. വൈക്കത്തെ പോലീസ് സംഭവ സ്ഥലത്ത് എത്തുന്നു. തലയില്ലാത്ത ശവശരീരം ആരുടേത്ത് എന്ന് കണ്ടെത്തുവാൻ പരിമിതികൾ ഏറെയായിരുന്നു. എന്നിരുന്നാലും പോലീസ് നടത്തിയ അന്വേഷണത്തിൽ, ശവശരീരം ജോൺ ഡിക്ക് എന്ന ടാക്സി ഡ്രൈവറുടേതാണ് എന്ന് കണ്ടെത്തുന്നു.

കുറച്ചു നാളുകൾക്ക് മുൻപാണ് ജോണിനെ കാണ്മാനില്ല എന്ന പരാതി പോലീസിന് ലഭിക്കുന്നത്. ശവശരീരം ആരുടേതാണ് എന്ന് തിരിച്ചറിഞ്ഞതോടെ പോലീസ് വിവരം ജോണിന്റെ ഭാര്യ എവ്‌ലിൻ ഡിക്കിനെ (Evelyn Dick) വിവരം അറിയിക്കുന്നു. എന്നാൽ സ്വന്തം ഭർത്താവിന്റെ മരണ വാർത്ത അറിഞ്ഞപ്പോൾ എവ്‌ലിന്റെ മുഖത്ത് പ്രതേകിച്ച് ഭാവമാറ്റം ഒന്നും തന്നെ ഉണ്ടായില്ല. ജോണിനെ കാണാനില്ല എന്ന് കാട്ടി പോലീസിൽ പരാതി നൽകിയത് ചില സുഹൃത്തുക്കളായിരുന്നു. ജോണിന്റെ ഭാര്യയായ എവ്‌ലിൻ പരാതി നൽകിയിരുന്നില്ല. ശത്രുക്കൾ ഇല്ലാതെ ജോണിനെ വകവരുത്തിയത് സ്വന്തം ഭാര്യ തന്നെയാണോ എന്ന സംശയം ഉയരുന്നു.

ജോണിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം പെട്ടെന്ന് എവ്‌ലിനിലേക്ക് തിരിഞ്ഞു, അവളുടെ പെരുമാറ്റത്തിലും പ്രസ്താവനയിലും പന്തികേട് ഉണ്ടെന്ന് മനസിലാക്കിയ പോലീസ് എവ്‌ലിനെ കൂടുതൽ ചോദ്യം ചെയുന്നു. ആദ്യമൊക്കെ തനിക്ക് ഒന്നും അറിയില്ല എന്ന് പറഞ്ഞു കൊണ്ടിരുന്ന എവ്‌ലിൻ പതിയെ ഓരോന്നായി മാറ്റി പറയാൻ തുടങ്ങി. ജോൺ മരിക്കുന്നതിന് തൊട്ടുമുമ്പ് എവ്‌ലിൻ അദ്ദേഹത്തിനായി ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇൻഷുറൻസ് പോളിസി എടുത്തതിന് തൊട്ട് പിന്നാലെയാണ് ജോണിനെ കാണാതെയാകുന്നത്. എവ്‌ലിൻ പോലീസിന് നൽകിയ മൊഴി അനുസരിച്ച് ജോണും എവ്‌ലിനും വിവാഹിതരായിട്ട് മൂന്ന് മാസം കഴിഞ്ഞതേയുള്ളൂ. ഈ ചെറിയ കാലയളവിൽ തന്നെ ഇരുവരും തമ്മിൽ നിരന്തരം വഴക്കടിക്കുമായിരുന്നു. ഇതെല്ലം കൂട്ടിവായിക്കുമ്പോൾ എവ്‌ലിന് ജോണിന്റെ മരണത്തിൽ ഏറെ കുറെ പങ്ക് ഉണ്ടെന്നു വ്യക്തം. അതോടെ പോലീസ് എവ്‌ലിന്റെ വീട്ടിൽ പരിശോധന നടത്തുന്നു.

കുറ്റാന്വേഷണ ഉദ്യോഗസ്ഥരെ ആശ്ചര്യപ്പെടുത്തുന്ന പല തെളിവുകളും ആ വീട്ടിൽ നിന്നും കണ്ടെത്തപ്പെട്ടു. വീട്ടിനുള്ളിലെ ഫർണസിൽ കത്തിക്കരിഞ്ഞ മനുഷ്യ ശരീരത്തിന്റെ അവശിഷ്ട്ടങ്ങൾ കണ്ടെത്തി. മനുഷ്യന്റെ തലയും കൈകാലുകളുമായിരുന്നു അതിനുള്ളിൽ. ഇത് കൂടാതെ ജോണിന്റെ ശരീരം കഷണങ്ങളാക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ഒരു വാളും പോലീസിന് ലഭിക്കുന്നു. തുടർന്ന് പോലീസ് കുറ്റവാളി എവ്‌ലിൻ തന്നെ എന്ന് ഉറപ്പിക്കുന്നു. പിന്നെ ഒട്ടും വൈകിയില്ല ഭർത്താവിനെ കൊലപ്പെടുത്തിയതിന് എവ്‌ലിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്നു. ആദ്യമൊക്കെ പോലീസിന്റെ ചോദ്യങ്ങളിൽ നിന്നും കഴിയുന്നത്രെ എവ്‌ലിൻ ഒഴിഞ്ഞു മാറി. ഒടുവിൽ തന്റെ പിതാവാണ് ജോണിനെ കൊലപ്പെടുത്തിയത് എന്ന് ഏറ്റുപറയുന്നു. എന്നാൽ എവ്‌ലിന്റെ വാക്കുകൾ അത്രകണ്ട് വിശ്വാസയോഗ്യമായിരുന്നില്ല. അതുകൊണ്ടു തന്നെ പോലീസ് എവ്‌ലിന്റെ പിതാവിനെ കസ്റ്റഡിയിലെടുക്കുന്നു. പിതാവും മകളും പറയുന്നതിനിൽ പൊരുത്തക്കേടുണ്ട് അതോടെ പോലീസ് വീണ്ടും എവ്‌ലിന്റെ വീട്ടിൽ പരിശോധന നടത്താൻ തിരുമാനിക്കുന്നു.

ഇത്തവണ പോലീസ് വീടിന്റെ മച്ചിൻ പുറം കൂടി പരിശോധിക്കാൻ തീരുമാനിക്കുന്നു. മച്ചിൻപുറത്ത് പരിശോധന നടത്തുന്നതിനിടയിൽ പോലീസിന്റെ കണ്ണിൽ ഒരു സ്യൂട്ട്‌കേസ് പതിയുന്നു. ഏറെ നേരെത്തെ പരിശ്രമത്തിനൊടുവിൽ സ്യൂട്ട്‌കേസ് തുറക്കുന്നു. സ്യൂട്ട്‌കേസിനുള്ളിൽ സിമെന്റ് നിറച്ചിരുന്നു. ആദ്യം എന്താണ് എന്ന് ആർക്കും തന്നെ മനസിലായില്ല എന്നാൽ സിമന്റ് പൊളിച്ചു നോക്കിയപ്പോഴാണ് പോലീസ് ആ രക്തമ മരവിപ്പിക്കുന്ന കാഴ്ച കാണുന്നത്. സിമെന്റിനുള്ളിൽ നവജാത ശിശുവിന്റെ ശവശരീരം. ജനിച്ചിട്ട് മാസങ്ങൾ മാത്രം പറയമുള്ള ആൺകുഞ്ഞ്. പലർക്കും ആ കാഴ്ച കണ്ടുനിൽക്കാൻ പോലും കഴിഞ്ഞില്ല.

വീട്ടിൽ നിന്നും കണ്ടുകിട്ടിയ കുഞ്ഞ് തന്റേതല്ല എന്നായിരുന്നു ആദ്യമൊക്കെ എവ്‌ലിൻ വാദിച്ചത്. ഒടുവിൽ കുഞ്ഞ് അവളുടേത് തന്നെയാണ് എന്ന് സമ്മതിക്കുന്നു. എന്നാൽ താൻ അല്ല കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് അവൾ അവർത്തിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഇതൊന്നും പോലീസ് മുഖവിലയ്ക്ക് എടുക്കുന്നില്ല. ഒരു സാധാരണ കുടുംബത്തിൽ ജനിച്ച എവ്‌ലിന്റെ ജീവിത രീതികൾ സമ്പന്നർക്ക് തുല്യമായിരുന്നു. കൗമാരം മുതലേ തന്നെക്കാൾ ഏറെ പ്രായമുള്ള പുരുഷമാരുമായി എവ്‌ലിൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. വിവാഹ ശേഷവും ഇത് എവ്‌ലിൻ തുടർന്നിരുന്നു. ഒടുവിൽ, എവ്‌ലിന്റെ കേസ് കോടതിയിൽ എത്തുന്നു. പോലീസിന് മുന്നിൽ യാതൊന്നും തുറന്നു പറയാത്തത് എവ്‌ലിൻ കോടതിയിലും അത് തുടർന്നു. എന്നാൽ എവ്‌ലിൻ കോടതിയിൽ ഒരു കാര്യം തുറന്നു പറയുന്നു, 150 ഓളം പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുള്ളതായി എവ്‌ലിൻ തുറന്നു പറയുന്നു. അവർ എല്ലാം തന്നെ തന്റെ ഭർത്താവിനേക്കാൾ സമ്പന്നരാണ് എന്നും കൂട്ടിച്ചേർത്തിരുന്നു.

എവ്‌ലിനെതിരെ തെളിവുകൾ കോടതിയിൽ സമർപ്പിക്കപ്പെട്ടു, വ്യക്തമായ തെളിവുകൾ ഉണ്ടായിട്ട് പോലും താൻ ഒന്നും ചെയ്തിട്ടില്ല എന്ന് അവൾ അവർത്തിച്ചു കൊണ്ടിരുന്നു. എവ്‌ലിനെ കൊലപാതകക്കുറ്റത്തിന് തൂക്കികൊല്ലാൻ കോടതി വിധിച്ചു. അവളുടെ പിതാവിനെതിരെ വ്യത്യസ്ത കുറ്റങ്ങൾ ചുമത്തിയെങ്കിലും മതിയായ തെളിവുകളുടെ അഭാവത്തിൽ ഒടുവിൽ കുറ്റവിമുക്തനാക്കി. 1947-ൽ എവ്‌ലിൻ നൽകിയ അപ്പീലിൽ വധശിക്ഷ റദ്ദാക്കി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. 11 വർഷത്തെ ജയിൽവാസത്തിന് ശേഷം, 1958 ൽ എവ്‌ലിൻ പരോളിൽ പുറത്തിറങ്ങുന്നു. എന്നാൽ പരോളിൽ ഇറങ്ങിയ എവ്‌ലിൻ എവിടേക്കോ പോയി മറയുന്നു. അന്ന് മാധ്യമ ശ്രദ്ധ ഏറെ പിടിച്ചുപറ്റിയിരുന്നു എവ്‌ലിൻ ഡിക്കിന്റെ ക്രൂരതകളുടെ കഥകൾ. 79 വർഷങ്ങൾക്ക് ഇപ്പുറവും എന്തിന് വേണ്ടിയാണ് സ്വന്തം കുഞ്ഞിനെയും ഭർത്താവിനെയും അവർ കൊലപ്പെടുത്തിയത് എന്ന് വ്യക്തമല്ല.

Summary: Evelyn Dick was a Canadian woman convicted in one of the most notorious murder cases in the 1940s. Her husband's torso was found in a suitcase, and she was sentenced to death, but the verdict was later overturned. She was later convicted of killing her infant son, served 11 years in prison, and disappeared from public life after her release.

Related Stories

No stories found.
Times Kerala
timeskerala.com