"അവൾ അമ്മയെ കൊന്നു, എന്നെയും കൊല്ലാൻ ശ്രമിച്ചു"; കോടതി മുറിയിൽ നിറഞ്ഞ പുഞ്ചിരിയുമായി സ്വന്തം അമ്മയെ കൊലപ്പെടുത്തിയ 14 കാരി; കാർലി ഗ്രെഗിന്റെ കഥ | Carly Gregg

Carly Gregg
Published on

മാർച്ച് 19, 2024, പതിവ് പോലെ ജോലിയിലായിരുന്ന ഹീത്ത് സ്മൈലിക്കിന് അപ്രതീക്ഷിതമായി ഭാര്യയുടെ മെസ്സേജ് വരുന്നു. വീട്ടിലേക്ക് എപ്പോഴാണ് വരുന്നത് എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഭാര്യയുടെ മെസ്സേജ്. സമയം വൈകിട്ട് നാലു മാണി കഴിഞ്ഞിട്ടേ ഉള്ളു. സാധാരണ ഈ സമയങ്ങളിൽ ഭാര്യ ഇങ്ങനെ മെസ്സേജ് അയക്കാറുള്ളത് അല്ല. എന്നാൽ അതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാതെ ഹീത്ത് തന്റെ ജോലി തുടർന്നു. ശേഷം എന്നും വീട്ടിലേക്ക് പോകുന്ന സമയത്താണ് അയാൾ വീട്ടിലേക്ക് പുറപ്പെട്ടത്. മുപ്പത്തിയൊമ്പത് വയസ്സുകാരനായ ഹീത്ത് ഭാര്യ ആഷ്‌ലിയോടൊടൊപ്പം മിസിസിപ്പിയിലാണ് താമസം. ആഷ്‌ലിയുടെ ആദ്യ ഭർത്താവിലെ മകളും ഇവർക്കൊപ്പമാണ് താമസം. ആഷ്‌ലിയുടെ മകൾ കാർലി ഗ്രെഗിന്റെ (Carly Gregg) പ്രായം പതിനാല് ആണെങ്കിലും പ്രവർത്തികൾ തീർത്തും ദുസ്സഹമാണ്. അമ്മ പറയുന്നത് ഒന്നും തന്നെ അവൾ അനുസരിച്ചിരുന്നില്ല, എന്തിനെയും എതിർക്കുന്ന പ്രകൃതം. പലപ്പോഴും അമ്മയും മകളും തമ്മിൽ കലഹിക്കുമായിരുന്നു. എന്നാൽ അതൊക്കെ അവളുടെ പ്രായത്തിന്റെയും പക്വത കുറവ് കൊണ്ട് ഉണ്ടാകുന്ന പ്രശനങ്ങളായിരുന്നു.

അഞ്ചു മണിയോടെ ഹീത്ത് വീട്ടിലെത്തുന്നു. കാർ പാർക്ക് ചെയ്ത ശേഷം വീടിന്റെ ഉള്ളിലേക്ക് പ്രവേശിച്ച ഹീത്തിനെ കാത്തിരുന്നത് നിശബ്ദതയായിരുന്നു. പെട്ടന്നായിരുന്നു വളർത്തുമകൾ കാർലി ഹീത്തിന്റെ മുന്നിലേക്ക് ചാടിവീഴുന്നത്, എന്താണ് സംഭവിക്കുന്നത് എന്ന് അയാൾക് മനസിലാകും മുന്നേ കാർലി ഹീത്തിന് നേരെ നിറയൊഴിക്കുന്നു. ഉന്നം തെറ്റിയ വെടിയുണ്ട ഹീത്തിന്റെ തോൾ തുളച്ചു കയറി. കാർലി പിന്നെയും അയാൾക്ക് നേരെ വെടിയുതിർക്കാൻ ശ്രമിക്കുന്നു, എന്നാൽ അതിനു മുൻപ് തന്നെ ഹീത്ത് അവളുടെ കൈയിൽ നിന്നും തോക്ക് തട്ടിപ്പറിക്കുന്നു. അതോടെ വീടിന് പുറത്തേക്ക് കാർലി ഇറങ്ങിയോടി.

ശെരിക്കും തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നത് എന്ന് പോലെ ആ മനുഷ്യന് മനസിലായില്ല. പെട്ടന്നായിരുന്നു ഭാര്യ ആഷ്ലിയെ കുറിച്ച് ഹീത്ത് ഓർക്കുന്നത്. കൈയിലെ മുറിവ് പോലും കാര്യമാക്കാതെ അയാൾ ആഷ്ലിയുടെ പേര് ഉറക്കെ വിളിച്ചു കൊണ്ട് നേരെ കിടപ്പുമുറിയിലേക്ക് പോകുന്നു. എന്നാൽ, മുറിക്കുള്ളിൽ ഹീത്തിനെ കാത്തിരുന്നത് ചേതനയറ്റ ആഷ്ലിയുടെ ശവശരീരമായിരുന്നു. കട്ടിലിൽ മുഖത്ത് വെടിയേറ്റ്, രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ആഷ്‌ലിയുടെ ശവശരീരം. ഭാര്യയുടെ ശവശേരിരം കണ്ടു അകെ വിറങ്ങലിച്ച ഹീത്ത് ഉടനെ തന്നെ വിവരം പോലീസിൽ അറിയിക്കുന്നു.

"അവൾ അമ്മയെ കൊന്നു, എന്നെയും കൊല്ലാൻ ശ്രമിച്ചു"

അധികം വൈകിയില്ല പോലീസ് സംഭവസഥലത്ത് എത്തുന്നു. തോളിൽ വെടിയേറ്റ ഹീത്തിനെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുന്നു. ആഷ്ലിയുടെ ശവശരീരം തുടർന്ന് നടപടികൾക്കായും കൊണ്ടു പോകുന്നു. ഹീത്ത് പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ അവരുടെ വീടിന്റെ അടുത്തത് നിന്ന് തന്നെ കാർലിയെ പിടികൂടുന്നു. തുടർന്ന് കൈവിലങ്ങുകൾ ധരിപ്പിച്ച കാർലിയെ പോലീസ് അറസ്റ്റ് ചെയുന്നു. കാർലിയുടെ പെരുമാറ്റത്തിൽ നിന്നുതന്നെ അവൾ തന്നെയാണ് സ്വന്തം അമ്മയെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമായിരുന്നു. ആഷ്‌ലിയുടെ തോക്ക് കൊണ്ടാണ് കാർലി കൃത്യം നടത്തിയത്. അമ്മയെ കൊന്ന ശേഷം രണ്ടാനച്ഛനെയും കൊലപ്പെടുത്താനായിരുന്നു അവളുടെ പദ്ധതി.

അന്വേഷണത്തിന്റെ ഭാഗമായി ഹീത്തിന്റെ വീട്ടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോദിച്ചതിലൂടെ കാര്യങ്ങൾ കൂടുതൽ വ്യക്തമായി. ഉറങ്ങി കിടന്ന ആഷ്‌ലിയെ കാർലി വെടിവച്ചു കൊല്ലുകയായിരുന്നു. ശേഷം, ആഷ്‌ലിയുടെ തന്നെ ഫോൺ ഉപയോഗിച്ച് രണ്ടാനച്ഛനായ ഹീത്തിന് മെസ്സേജ് അയക്കുന്നത്. തുടർന്ന് അമ്മയുടെ ശവശരീരം കാണുവാൻ വേണ്ടി ഒരു സുഹൃത്തിനെ കൂടി വീട്ടിലേക്ക് വിളിച്ചു വരുത്തുന്നു. കാർലിയാണ് അമ്മയെ കൊന്നത് എന്ന് കോടതിയിൽ തെളിയുന്നു. എന്നാൽ വിചാരണ വേളയിൽ ഒന്നും തന്നെ സ്വന്തം അമ്മയുടെ ജീവൻ അപഹരിച്ചതിന് അവൾക്ക് കുറ്റബോധം ഉണ്ടായിരുന്നില്ല. താൻ യാതൊന്നും ചെയ്തിട്ടില്ല എന്ന മട്ടിലായിരുന്നു കാർലി. സങ്കടമോ ഭയമോ കുറ്റബോധമോ ആ പെൺകുഞ്ഞിന്റെ മുഖത്ത് ലവലേശം പോലും ഉണ്ടായിരുന്നില്ല. കാർലി ഒടുവിൽ പൊട്ടിക്കരയുന്നത് കോടതി വിധി കേട്ടപ്പോഴ് മാത്രമാണ്. കാർലി കുറ്റക്കാരിയാണ് എന്ന് തെളിയിക്കപ്പെട്ടു. കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും നാൽപതു വർഷത്തെ പരോളിലാതെ ജയിലിൽ കഴിയാനാണ് കോടതി വിധിച്ചത്. 2025 സെപ്റ്റംബറിൽ, മിസിസിപ്പിയിലെ സുപ്രീം കോടതിയിൽ കാർലിന്റെ ശിക്ഷ റദ്ദാക്കുന്നതിനായി അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. ഇന്നും എന്തിനു വേണ്ടിയാണു പതിനാലു വയസ്സ് മാത്രം പ്രായമുള്ള ആ കുഞ്ഞ് സ്വന്തം അമ്മയെ കൊന്നത് എന്ന വ്യക്തമല്ല. കുടുംബ പ്രശനങ്ങളൂം മാനസികാരോഗ്യ പ്രശ്‌നങ്ങളുമാകാം കാർലിയെ ഒരു കൊലപാതകിയാക്കി മാറ്റിയത്. വിചാരണ വേളയിൽ കാർലി മാനസിക വെല്ലുവിളികൾ നേരിടുന്നു, അത് കൊണ്ട് ശിക്ഷ ഇളവ് ചെയ്യണം എന്ന് കാട്ടി കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഇതിനെ പൂർണമായും തള്ളിക്കൊണ്ടാണ് കാർലിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്.

Summary: On March 19, 2024, 14-year-old Carly Gregg of Mississippi shot and killed her mother, Ashley. When her stepfather Heath Smylie returned home, Carly ambushed him with gunfire, but he survived and discovered Ashley’s lifeless body. Carly was later arrested, showed no remorse, and was sentenced to 40 years in prison without parole.

Related Stories

No stories found.
Times Kerala
timeskerala.com