
"ഞാൻ അവരെ കൊന്നു. ഞാൻ അവരെ കൊള്ളയടിച്ചു. ഞാൻ അത് വീണ്ടും ചെയ്യും. എനിക്ക് ആളുകളെ വെറുപ്പാണ്. ഞാൻ വീണ്ടും കൊല്ലും" - ഇത് ഒരു കാലത്ത് അമേരിക്കയെ ഞെട്ടിച്ച സീരിയൽ കില്ലേറിന്റെ വാക്കുകളാണ്. സ്വന്തം ജീവിതത്തോടും പുരുഷന്മാരോടുള്ള അതിയായ വെറുപ്പ് ഒരു സ്ത്രീയെ അമേരിക്കയെ വിറപ്പിച്ച സീരിയൽ കില്ലർ എന്ന് തലക്കെട്ടിൽ കൊണ്ടെത്തിക്കുന്നു. ബാല്യം മുതൽ മരണം വരെ പുരുഷന്മാരിൽ നിന്നും നേരിട്ട ശാരീരിക മാനസിക പീഡനങ്ങൾ അവരെ ഒരു കൊലയാളിയാക്കി മാറ്റി. സ്വന്തം ജീവിതം മറ്റുള്ളവർ പിച്ചിച്ചീന്തുന്നത് നിസ്സഹായതയോടെ മാത്രം കണ്ടു നിൽക്കേണ്ടി വന്ന ജന്മം. ജീവിതത്തിൽ ഉടനീളം നേരിട്ട കൊടിയപീഡനങ്ങൾ ആ സ്ത്രീയെ പുരുഷ വിരോധിയാക്കി, ഒടുവിൽ അമേരിക്കയെ വിറപ്പിച്ച സീരിയൽ കില്ലർ എന്ന പട്ടത്തിലേക്കും. അറിയാം ഐലീൻ വുർണോസ് (Aileen Wuornos) എന്ന സീരിയൽ കില്ലാറുടെ ജീവിതവും മരണവും.
1956 ഫെബ്രുവരി 29 ന് മിഷിഗണിലാണ് ഐലീൻ കരോൾ പിറ്റ്മാൻ (Aileen Carol Pittman) എന്ന ഐലീൻ വുർണോസിന്റെ ജനനം. ഐലീൻ ജനിക്കുന്നതിന് കൃത്യം രണ്ടു മാസം മുൻപ് ഐലീന്റെ അമ്മയും അച്ഛനും വിവാഹ ബന്ധം വേർപിരിയുന്നു. ഐലീന്റെ പിതാവ് ഒരു ലൈംഗിക കുറ്റവാളിയായിരുന്നു. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് അയാൾ ജയിലിൽ കഴിയവയാണ് ഐലീന്റെ ജനനം. ഐലീന് നാലു വയസ്സുള്ള പിതാവ് ജയിലിൽ ആത്മഹത്യ ചെയുന്നു. തൊട്ടു പിന്നാലെ അമ്മ ഐലീനെയും സഹോദരനെയും ഉപേക്ഷിച്ചു കടന്നു കളയുന്നു. അതോടെ തികഞ്ഞ മദ്യപാനികളായിരുന്ന മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമായി ഇരുവരുടെയും താമസം. ഇവിടെയും ദുരിതപൂർണ്ണമായിരുന്നു ഐലീന്റെ ജീവിതം. ഐലീൻ പൊതിരെ തല്ലുമായിരുന്നു മുത്തശ്ശൻ. തക്കം കിട്ടുമ്പോഴൊക്കെ ആ പെൺകുഞ്ഞിനെ അയാൾ ബലാത്സംഗം ചെയ്തിരുന്നു.
ബാല്യത്തിൽ തന്നെ ഐലീൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. മദ്യവും മയക്കുമരുന്നും വാങ്ങാൻ കൈയിൽ പണമില്ലാത്തെയായി അതോടെ പതിനൊന്നാം വയസ്സിൽ ലൈഗിക പ്രദർശനങ്ങൾ നടത്തി പണം കണ്ടെത്തി. ഇങ്ങനെ കിട്ടുന്ന പണം മുഴുവൻ ആ കുഞ്ഞ് കുടിച്ചു തീർത്തു. പതിനാലാം വയസ്സിൽ പിതാവിന്റെ ഒരു പൂർവ്വകാലസുഹൃത്ത് അവളെ ബലാത്സംഗം ചെയുന്നു. ഇതിൽ അവൾ ഒരു ആൺകുഞ്ഞിന് ജന്മം നൽകുന്നു. എന്നാൽ പ്രസവ ശേഷം ആ കുഞ്ഞിനെ അനാഥാലയത്തിൽ ഉപേക്ഷിച്ച് ശേഷം ഐലീൻ വീട് വിട്ടിറങ്ങുന്നു.
നാടാകെ കറങ്ങി, പോകാൻ ഒരിടവുമില്ല. ഉടുക്കാൻ തുണിയോ കഴിക്കാൻ ഭക്ഷണമോ ഇല്ല. സഹായിക്കാൻ ആരുമില്ല. ഒടുവിൽ ജീവിക്കാൻ മറ്റു മാർഗ്ഗമൊന്നുമില്ലാതിരുന്ന അവൾക്ക് സ്വന്തം ശരീരം വിൽക്കേണ്ടി വന്നു. ലൈംഗിക തൊഴിലാളിയായി രാത്രി കാലങ്ങളിൽ പട്ടണത്തിലൂടെ അലയും. അവളെ തേടി ആരെങ്കിലും വന്നാൽ കൂടെ പോകും. ശേഷം കാര്യം കഴിഞ്ഞ് പണം കൈപ്പറ്റും. ഇങ്ങനെ സ്വന്തം ശരീരം വിറ്റുകിട്ടുന്ന പണവുമായി അവൾ നേരെ പോവുക ബാറിലേക്കാകും. കൈയിലെ പണം മുഴുവൻ നൽകി മൂക്കുമുട്ടെ കുടിക്കും, ശേഷം കണ്ണിൽകാണുന്നവരെ തല്ലും. തുടർന്ന് അറസ്റ്റിലാകും.ഇങ്ങനെ ഒന്നോ രണ്ടോ തവണയല്ല, 1970 നും 1980 കൾക്കും ഇടയിൽ നിരവധി തവണ ഐലീനെ അറസ്റ്റ് ചെയുന്നു.
1976 ലൂയിസ് ഗ്രാറ്റ്സിൻ എന്ന വ്യക്തിയെ വിവാഹം കഴിക്കുന്നു. എന്നാൽ ഐലീന്റെ ദാമ്പത്യ ജീവിതത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. നിത്യവും മദ്യപിച്ച ഐലീൻ ബാറുകളിൽ അടിയുണ്ടാകുന്നതും അതിന്റെ പേരിൽ അറസ്റ്റിലാകുന്നതും അവളുടെ ഭർത്തിവിനെ നന്നേ ചൊടിപ്പിച്ചിരുന്നു. ഒടുവിൽ ഇരുവരും തമ്മിൽ വേർപ്പറിയുന്നു. ഇതേ കാലയളവിലാണ് ഐലീന്റെ സഹോദരൻ മരണപ്പെടുന്നു. അതോടെ സഹോദരന്റെ പേരിലുള്ള ഇൻഷുറൻസ് തുക ഐലീന് സ്വന്തമാക്കുന്നു. ഈ തുകയും അവൾ കുടിച്ച് തീർക്കുന്നു. മോഷണം, വ്യാജ ചെക്ക് കേസ് എന്നിങ്ങനെ ഒരുപാടു തവണ ഐലീനെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
1986-ൽ, ഗേ ബാറിൽ വച്ച് ഐലീൻ ടൈറിയ മൂർ (Tyria Moore) എന്ന ഹോട്ടൽ ജോലിക്കാരിയെ കണ്ടുമുട്ടുന്നു. ഇരുവരും വൈകാതെ പ്രണയത്തിലാകുന്നു. ലൈംഗിക തൊഴിലിലൂടെയാണ് ഐലീനും ടൈറിയായും ജീവിച്ചിരുന്നത്. 1989 ൽ ഒരു കടയുടമയായ റിച്ചാർഡ് മലോറി എന്ന 51 കാരനെ ഫ്ളോറിഡയിൽ വച്ച് ഐലീൻ വെടിവച്ചു കൊലപ്പെടുത്തുന്നു. ലൈംഗിക ബന്ധത്തിനിടയിൽ ഐലീനെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ തന്റെ കൈയിൽ കരുതിയ തോക്ക് കൊണ്ട് അവൾ അയാളെ വെടിവയ്ക്കുകയായിരുന്നു. അന്ന് സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് അവൾ അയാളെ കൊലപ്പെടുത്തിയത്. അയാളെ കൊലപ്പെടുത്തിയ ശേഷം ശവശരീരം ഉപേക്ഷിക്കുന്നു. എന്നാൽ അന്ന് നടത്തിയ കൊലപാതകത്തിൽ പിടിക്കപ്പെടാതെ വന്നതോടെ പണത്തിനായി പുരുഷന്മാരെ കൊലപ്പെടുത്താൻ തിരുനാമനിക്കുന്നു. അങ്ങനെ ഏഴു പുരുഷന്മാരെയാണ് സ്വന്തം ശരീരം കാട്ടി വശീകരിച്ച് ശേഷം അവൾ കൊലപ്പെടുത്തിയത്.
ഒടുവിൽ 1991 ജനുവരി 9 ന് ഐലീൻ പോലീസ് പിടിയിലാകുന്നു. പോലീസിന്റെ അന്വേഷണത്തിൽ ഐലീൻ ഏഴു പുരുഷന്മാരെ കൊലപ്പെടുത്തിയതായി തെളിയുന്നു. ഒടുവിൽ താൻ ചെയ്ത കൊലപാതകങ്ങളെ കുറിച്ച് ഐലീൻ കുറ്റസമ്മതം നടത്തുന്നു. ഐലീനെ പോലീസ് പിടികൂവാൻ പ്രധാന കാരണം ഐലീന്റെ കാമുകിയുടെ ഏറ്റുപറച്ചിലായിരുന്നു. അങ്ങനെ ആറു കൊലപാതകങ്ങൾക്ക് കോടതി ഐലീനെ വധശിക്ഷയ്ക്ക് വിധിക്കുന്നു. 2002 ഒക്ടോബർ 9 ന് ഐലീന്റെ വധശിക്ഷ നടപ്പിലാക്കി.
"സ്വാതന്ത്ര്യദിനത്തിലെന്നപോലെ, ഞാൻ യേശുവിനൊപ്പം തിരിച്ചുവരും. . ഞാൻ തിരിച്ചുവരും."
ഇതായിരുന്നു ഐലീന്റെ അവസാന വാക്കുകൾ.