40 മിനിറ്റ് നേർത്തെ വന്നു, ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച്, സ്പാനിഷ് വനിതയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു |Termination

സ്പെയിനിലെ അലികാന്റെ മേഖലയിൽ നിന്നുള്ള 22 വയസ്സുള്ള ഈ ജീവനക്കാരിയെയാണ് ജോലിയിൽ നിന്ന് പറഞ്ഞു വിട്ടത്
TERMINATION
Updated on

നമ്മുടെ നാട്ടിലൊക്കെ താമസിച്ചു വരുന്നത് കാരണം ജോലിയിൽ നിന്നും പിരിച്ചു വിട്ടു എന്ന വാർത്തകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ സ്പെയിനിൽ സ്ഥിതി കുറച്ചു വ്യത്യസ്തമാണ്. വൈകിയതിന്റെ പേരിലല്ല, വളരെ നേരത്തെ എത്തിയതിന്റെ പേരിലാണ് ഒരു യുവ സ്പാനിഷ് ജീവനക്കാരിയെ ജോലിയിൽ നിന്ന് പുറത്താക്കിയത്. ഇത് ആഗോളതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. ജോലിസ്ഥലത്തെ അച്ചടക്കം, സമയ ട്രാക്കിംഗ്, യൂറോപ്പിലെ ജീവനക്കാരുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള സംശയങ്ങളും ചോദ്യങ്ങളും ഈ വാർത്ത ഉയർത്തി. (Termination)

സ്പെയിനിലെ അലികാന്റെ മേഖലയിൽ നിന്നുള്ള 22 വയസ്സുള്ള ഈ ജീവനക്കാരിയെയാണ് ജോലിയിൽ നിന്ന് പറഞ്ഞു വിട്ടത്. ഈ സ്ത്രീ തന്റെ ഷെഡ്യൂൾ ചെയ്ത ജോലി സമയത്തിനും 40 മിനിറ്റ് മുൻപ് ജോലിയിൽ പ്രവേശിക്കുമായിരുന്നു. അവളുടെ ഷിഫ്റ്റ് രാവിലെ 7:30 നാണ് ആരംഭിക്കുന്നത്. എന്നാൽ 2023 മുതൽ, അവൾ പലപ്പോഴും രാവിലെ 6:45 അല്ലെങ്കിൽ 7:00 ന് ജോലിയിൽ ലോഗിൻ ചെയ്യുമായിരുന്നു. ചില സമയങ്ങളിൽ 40 മിനിറ്റ് മുൻപ് അവൾ ജോലിയിൽ പ്രവേശിക്കും. ജോലി സ്ഥലത്ത് നിന്നും അങ്ങനെ ചെയ്യരുതെന്ന് ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടും, അവൾ ആ ശീലം തുടർന്നു. ഇതിനെ തുടർന്ന് യുവതിയെ ജോലിയിൽ നിന്നും പിരിച്ചു വിടുകയായിരുന്നു.

ഇത് കൂടാതെ കമ്പനിയുടെ ഉപയോഗിച്ച കാർ ബാറ്ററി അനുമതിയില്ലാതെ വിറ്റുവെന്നും കമ്പനി ആരോപിച്ചു. ഇത് കമ്പനിയുടെ നിയമങ്ങളുടെ മറ്റൊരു ലംഘനമായി കമ്പനി ഉടമ ചൂണ്ടിക്കാട്ടി. അവരെ പിരിച്ചുവിടാനുള്ള പ്രാഥമിക കാരണം ഇതല്ലെങ്കിലും, ഇതും യുവതിയുടെ അനുസരണകേടിന്റെ ഒരു ഉദാഹരണമായി കമ്പനിയുടെ ഉടമ പറയുന്നു.

സ്‌പെയിനിലെ അലികാന്റെയിലെ കോടതി തൊഴിലുടമയ്ക്ക് അനുകൂലമായിയാണ് വിധിച്ചത്. പിരിച്ചുവിടലിന് കാരണം അവരുടെ അമിത സമയനിഷ്ഠയല്ലെന്നും ജോലിസ്ഥല നിയമങ്ങൾ പാലിക്കാൻ ആവർത്തിച്ച് വിസമ്മതിച്ചതിനാലാണെന്നും ജഡ്ജി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com