

ജക്കാർത്ത: ഇന്തോനേഷ്യയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലബുവാൻ ബാജോയ്ക്ക് സമീപം ബോട്ടപകടത്തിൽപ്പെട്ട സ്‌പാനിഷ് ഫുട്ബോൾ ക്ലബ് വലൻസിയ സി.എഫിന്റെ പരിശീലകൻ ഫെർണാണ്ടോ മാർട്ടിനും ( Fernando Martin) മൂന്ന് മക്കളും മരിച്ചതായി സ്ഥിരീകരണം. വെള്ളിയാഴ്ച നടന്ന അപകടത്തിൽ കാണാതായവർക്കായി നടത്തിയ തിരച്ചിലിനിടെ തിങ്കളാഴ്ച ഒരു മൃതദേഹം കൂടി കണ്ടെടുത്തതായി ഇന്തോനേഷ്യൻ റെസ്ക്യൂ ഏജൻസി അറിയിച്ചു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള കൊമോഡോ നാഷണൽ പാർക്കിന് സമീപമുള്ള പാഡർ ഐലൻഡ് കടലിടുക്കിൽ വെച്ചാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയെത്തുടർന്ന് എൻജിൻ തകരാറിലായ ബോട്ട് മറിയുകയായിരുന്നു. മാർട്ടിന്റെ ഭാര്യയും ഒരു മകളും ഉൾപ്പെടെ 11 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. നാല് ജീവനക്കാരെയും ഗൈഡിനെയും മാർട്ടിന്റെ ഭാര്യയെയും രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ മാർട്ടിനും മൂന്ന് മക്കളും കടലിൽ കാണാതാവുകയായിരുന്നു.
കണ്ടെടുക്കപ്പെട്ട മൃതദേഹം ഒരു സ്ത്രീയുടേതാണെന്നും അത് മാർട്ടിന്റെ മകളുടേതാണോ എന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു. ശക്തമായ തിരമാലകളും അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും തിരച്ചിൽ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. അപകടത്തെത്തുടർന്ന് ലബുവാൻ ബാജോ മേഖലയിൽ വിനോദസഞ്ചാര ബോട്ടുകൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Spanish football club Valencia CF has confirmed the death of its coach Fernando Martin and his three children in a tragic boat accident off the coast of Indonesia. The boat, carrying 11 people, capsized near Labuan Bajo on Friday due to engine failure amidst severe weather conditions. While Martin's wife, one daughter, and five others were rescued, Indonesian authorities recovered a body on Monday as the search continues for the remaining victims.