
ടെക്‌സാസ് : ഇലോൺ മസ്‌കിന്റെ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു. സ്റ്റാർഷിപ്പ് 36 റോക്കറ്റാണ് വിക്ഷേപണത്തറയിൽ വച്ച് പൊട്ടിത്തെറിച്ചത്.
സ്പേസ്എക്സിന്റെ ബഹിരാകാശ ഗവേഷണ പരീക്ഷണ ആസ്ഥാനമായ സ്റ്റാർബേസിൽ ആണ് അപകടം ഉണ്ടായത്. പതിവ് ജ്വലന പരീക്ഷണത്തിനിടെ ഭീമൻ റോക്കറ്റ് വൻ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ ആളപായമോ മറ്റ് അപകടങ്ങളോ ഉണ്ടായിട്ടില്ലെന്ന് സ്‌പേയ്‌സ് എക്‌സ് അറിയിച്ചു.
സ്പേസ്എക്സിന്റെ ചാന്ദ്ര-ചൊവ്വ ദൗത്യങ്ങളുടെ വിക്ഷേപണ വാഹനമാണ് സ്റ്റാർഷിപ്. സ്റ്റാർഷിപ്പിന്റെ പത്താം ഫ്‌ളൈറ്റ് ടെസ്റ്റിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായിരുന്നു പരീക്ഷണം.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം ഉണ്ടായത്. എഞ്ചിൻ സ്റ്റാറ്റിക് ഫയർ ടെസ്റ്റ് നടത്തുന്നതിനിടയിലാണ് പൊട്ടിത്തെറി ഉണ്ടായത്.