

ലോസ് ഏഞ്ചൽസ്: ദശാബ്ദങ്ങളിലെ ഏറ്റവും വലിയ പ്രളയക്കെടുതിയിലൂടെയാണ് സതേൺ കാലിഫോർണിയ കടന്നുപോകുന്നത്. ക്രിസ്മസ് തലേന്ന് ആരംഭിച്ച ശക്തമായ മഴയിൽ സാൻ ഡീഗോയിൽ മരം വീണ് ഒരാളും, സാക്രമെന്റോയിൽ കാലാവസ്ഥാ സംബന്ധമായ വാഹനാപകടത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും മരിച്ചു. (Southern California Flooding)
സാൻ ബെർണാർഡിനോ കൗണ്ടിയിലെ റൈറ്റ്‌വുഡ്എ ന്ന മലയോര പട്ടണത്തിൽ മണ്ണിടിച്ചിലിൽ പെട്ട നിരവധി വാഹനങ്ങളിൽ നിന്ന് ഡ്രൈവർമാരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. പ്രളയക്കെടുതി രൂക്ഷമായ ലോസ് ഏഞ്ചൽസ്, ഓറഞ്ച്, റിവർസൈഡ് ഉൾപ്പെടെ ആറ് കൗണ്ടികളിൽ ഗവർണർ ഗാവിൻ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കാട്ടുതീ ബാധിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് നൂറുകണക്കിന് വീടുകൾ ഒഴിഞ്ഞുപോകാൻ അധികൃതർ നിർദ്ദേശം നൽകി. സംസ്ഥാനത്തുടനീളം 1.2 ലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു. പസഫിക് ഹൈവേ ഉൾപ്പെടെയുള്ള പ്രധാന പാതകൾ മണ്ണിടിച്ചിലിനെത്തുടർന്ന് അടച്ചു. മഴ കുറഞ്ഞുവരികയാണെങ്കിലും വ്യാഴാഴ്ച മറ്റൊരു കൊടുങ്കാറ്റിന് കൂടി സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മലയോര മേഖലകളിൽ ശക്തമായ മഞ്ഞുവീഴ്ചയും പ്രവചിക്കപ്പെട്ടിട്ടുണ്ട്.
Two people, including a San Diego man and a Sacramento sheriff's deputy, have died as a powerful atmospheric river unleashed torrential rain and flash floods across Southern California on Christmas. Governor Gavin Newsom declared a state of emergency in six counties, as hundreds were forced to evacuate due to mudslides and debris flows, especially in wildfire-scarred areas like Wrightwood.