

സോൾ: സൈനിക അതിർത്തി രേഖ കടന്നുള്ള ഉത്തര കൊറിയയുടെ നുഴഞ്ഞുകയറ്റം വർധിച്ചതോടെ, അതിർത്തിയിലെ സംഘർഷങ്ങൾ ഒഴിവാക്കാൻ സൈനിക ചർച്ചകൾക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയ (South Korea). ഇരു രാജ്യങ്ങളും തമ്മിലുള്ള അപ്രതീക്ഷിത ഏറ്റുമുട്ടലുകൾ തടയുന്നതിനും സൈനിക പിരിമുറുക്കം ലഘൂകരിക്കുന്നതിനും വേണ്ടി സൈനിക അതിർത്തി രേഖയിൽ (MDL) വ്യക്തമായ ഒരു റഫറൻസ് ലൈൻ സ്ഥാപിക്കുന്നത് ചർച്ചക്ക് തയ്യാറാണ് എന്ന് ദക്ഷിണ കൊറിയ അറിയിച്ചിരുന്നു.
റോഡുകൾ, വേലികൾ എന്നിവ സ്ഥാപിക്കുന്നതിനും മൈനുകൾ സ്ഥാപിക്കുന്നതിനും വേണ്ടിയാണ് ഉത്തര കൊറിയൻ സൈനികർ ആവർത്തിച്ച് അതിർത്തി രേഖ ലംഘിക്കുന്നതെന്ന് കിം ഹോങ്-ചിയോൾ വ്യക്തമാക്കി. ഇവരെ തിരിച്ചയക്കുന്നതിനായി ദക്ഷിണ കൊറിയൻ സൈന്യം മുന്നറിയിപ്പ് വെടിയുതിർക്കുകയും സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. 1953-ലെ കൊറിയൻ യുദ്ധത്തിന് വിരാമമിട്ട ആർമിസ്റ്റിസ് കരാർ പ്രകാരം സ്ഥാപിച്ചിരുന്ന പല MDL അടയാളങ്ങളും നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഈ അതിക്രമങ്ങൾ നടക്കുന്നതെന്നും കിം പറഞ്ഞു. 250 കിലോമീറ്റർ നീളത്തിൽ കൊറിയൻ ഉപദ്വീപിന് കുറുകെ വ്യാപിച്ചുകിടക്കുന്ന നാല് കിലോമീറ്റർ വീതിയുള്ള ബഫർ സോണായ സൈനികരഹിത മേഖലയിലാണ് (DMZ) MDL സ്ഥിതി ചെയ്യുന്നത്. യുദ്ധം അവസാനിച്ചത് സമാധാന ഉടമ്പടിയിലല്ലാത്തതിനാൽ സോൾ, പ്യോങ്‌യാങ് രാജ്യങ്ങൾ സാങ്കേതികമായി ഇപ്പോഴും യുദ്ധത്തിലാണ്.
ദക്ഷിണ കൊറിയയുടെ പുതിയ നയതന്ത്ര സമീപനം
ഉപാധികളില്ലാതെ ഉത്തര കൊറിയയുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് പ്രസിഡൻ്റ് ലീ ജേ മ്യുങ് വാഗ്ദാനം ചെയ്തതിന് പിന്നാലെയാണ് സൈനിക ചർച്ചകൾക്കായുള്ള ഈ നിർദ്ദേശം വന്നിരിക്കുന്നത്. മുൻ യാഥാസ്ഥിതിക പ്രസിഡൻ്റിൻ്റെ കടുപ്പമേറിയ നിലപാടിൽ നിന്നുള്ള മാറ്റമാണിത്. ജൂണിൽ അധികാരമേറ്റ ശേഷം അതിർത്തിയിലെ ഉച്ചഭാഷിണികൾ നീക്കം ചെയ്യുക, പ്യോങ്‌യാങ്ങിനെതിരായ ലഘുലേഖകൾ നിരോധിക്കുക തുടങ്ങിയ നടപടികൾ ലീ സ്വീകരിച്ചിരുന്നു. എന്നാൽ ഈ നീക്കങ്ങളോട് ഉത്തര കൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻ പ്രസിഡൻ്റ് യൂൻ സുക് യോളിൻ്റെ ഭരണകാലത്ത് റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അന്തർ-കൊറിയൻ ബന്ധം സമീപ വർഷങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിരുന്നു.
South Korea's military has proposed holding military talks with North Korea to prevent clashes and ease tensions, following a rise in North Korean troops crossing the Military Demarcation Line (MDL). Deputy Minister Kim Hong-cheol attributed the repeated incursions to the loss of many MDL markers and suggested the talks aim to establish a clear reference line for the border.