മഞ്ഞിനെ പഴിച്ച് റഷ്യക്കാർ, ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിൽ മഞ്ഞ് വീണിരിക്കുന്നു, റഷ്യ ഒരു മാജിക്കൽ വണ്ടർലാന്‍റ് പോലെയായി എന്ന് നെറ്റിസൺസ്; വീഡിയോ | Russia

മനുഷ്യരുടെ പോലും അതിജീവനം ദുഷ്ക്കരമാക്കുന്ന രീതിയിലാണ് റഷ്യയിലെ കംചത്ക ഉപദ്വീപിലെ മഞ്ഞ് വീഴ്ചയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
RUSSIA
TIMES KERALA
Updated on

മഞ്ഞ് ഒരു പ്രത്യേക ആവേശം തരുന്നതാണ്. ഏങ്ങും വെള്ള നിറത്തിലുള്ള മഞ്ഞ് പുതച്ച് കിടക്കുന്ന സ്ഥലങ്ങൾ കാഴ്ചയെ പെട്ടെന്ന് തന്നെ ആകർഷിക്കുന്നു. എന്നാൽ, റഷ്യക്കാരിന്ന് മഞ്ഞിനെ പഴിക്കുകയാണ്. കാരണം. ബഹുനില കെട്ടിടങ്ങളുടെ ഉയരത്തിലാണ് റഷ്യയിൽ മഞ്ഞ് വീണിരിക്കുന്നത്. അതും കഴിഞ്ഞ ദിവസം. റഷ്യ ഒരു മാജിക്കൽ വണ്ടർലാന്‍റ് പോലെയെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന കുറിപ്പുകൾ. (Russia)

മനുഷ്യരുടെ പോലും അതിജീവനം ദുഷ്ക്കരമാക്കുന്ന രീതിയിലാണ് റഷ്യയിലെ കംചത്ക ഉപദ്വീപിലെ മഞ്ഞ് വീഴ്ചയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. രാത്രിയിൽ കിടക്കാൻ പോകുമ്പോൾ ചെറിയൊരു മഞ്ഞ് വീഴ്ചയൊഴിച്ചാൽ വളരെ സാധാരണമായിരുന്നു എല്ലാം. എന്നാൽ രാവിലെ എഴുന്നേറ്റപ്പോൾ മൂന്നും നാലും അഞ്ചും നില ഉയരമുള്ള അപ്പാർട്ട്മെന്‍റുകളോളം ഉയരത്തിൽ മഞ്ഞ് പുതഞ്ഞിരിക്കുന്നു. ആളുകൾ തങ്ങളുടെ ജനലുകളിലൂടെ മഞ്ഞിലേക്ക് എടുത്തു ചാടുന്ന നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങളിൽ. ചിലർ മഞ്ഞിലൂടെ തെന്നി നീങ്ങുന്നു. മറ്റ് ചിലർ മഞ്ഞിൽ വലിയ തുരങ്കങ്ങൾ നിർമ്മിച്ച് തങ്ങളുടെ വാഹനങ്ങൾ ഓണ്‍ ചെയ്യാനായി പോകുന്നതും വീഡിയോയിൽ കാണാം.

ഭൂമി ഒരു തരി പോലും കാണാനില്ല. കാറുകളും മറ്റ് വാഹനങ്ങളും എന്തിന് വൃക്ഷങ്ങളും ബഹുനില കെട്ടിടങ്ങൾ പോലും മൂടിക്കിടക്കുന്ന രീതിയിലാണ് മഞ്ഞ് വീണിരിക്കുന്നത്. സൈബീരിയ അടക്കമുള്ള റഷ്യയുടെ കിഴക്കൻ മേഖലയിൽ ജനജീവിതം ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകൾ പ‍റയുന്നു. കഴിഞ്ഞ വർഷത്തെക്കാൾ അതിശക്തമാണ് ഇപ്പോഴത്തെ മഞ്ഞ് വീഴ്ച. കംചത്ക ഉപദ്വീപിൽ 24 മണിക്കൂറിനുള്ളിൽ രണ്ടാം നിലവരെ മൂടുന്ന തരത്തിൽ മഞ്ഞ് വീഴ്ചയുണ്ടായെന്ന് മോസ്കോ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികൂല കാലാവസ്ഥയിൽ സ്കൂളുകൾ അടച്ചു. പൊതുഗതാഗത സംവിധാനങ്ങളെല്ലാം നിലച്ചു. അത്യാവശ്യമുള്ള ജോലികൾക്ക് മാത്രമാണ് ആളുകൾ പുറത്തിറങ്ങുന്നത്. സെക്കന്‍റിൽ 25 - 30 മീറ്ററിൽ തണുത്ത കാറ്റ് വീശുമെന്നും -2 ഡിഗ്രി സെൽഷ്യസാകും തണുപ്പെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇത് ചിലപ്പോൾ ദിവസങ്ങളോളം നില്ക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com