അമേരിക്കയിൽ ചെറു വിമാനം തകർന്നു : റേസിംഗ് താരം ഗ്രെഗ് ബിഫിളും കുടുംബവുമടക്കം 7 പേർ കൊല്ലപ്പെട്ടു | Greg Biffle

ഇത് കായിക ലോകത്തെ ഏറെ ഞെട്ടിച്ചിരിക്കുകയാണ്
അമേരിക്കയിൽ ചെറു വിമാനം തകർന്നു : റേസിംഗ് താരം ഗ്രെഗ് ബിഫിളും കുടുംബവുമടക്കം 7 പേർ കൊല്ലപ്പെട്ടു | Greg Biffle
Updated on

സ്റ്റേറ്റ്‌സ്‌വില്ലെ: അമേരിക്കയിലെ നോർത്ത് കരോലിനയിലുണ്ടായ വിമാനാപകടത്തിൽ പ്രശസ്ത റെയ്സിംഗ് താരം ഗ്രെഗ് ബിഫിളും കുടുംബവും ഉൾപ്പെടെ 7 പേർ കൊല്ലപ്പെട്ടു. സ്റ്റേറ്റ്‌സ്‌വില്ലെ പ്രാദേശിക വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.(Small plane crashes in US, 7 people killed, including racing star Greg Biffle and family)

അമേരിക്കൻ ഓട്ടോ റേസിംഗ് കമ്പനിയായ നാഷണൽ അസോസിയേഷൻ ഫോർ സ്റ്റോക്ക് കാർ ഓട്ടോ റേസിംഗിന്റെ (NASCAR) മുൻ ചാമ്പ്യനായിരുന്ന ഗ്രെഗ് ബിഫിളും കുടുംബവും സഞ്ചരിച്ച സെസ്ന സി 550 വിമാനമാണ് അപകടത്തിൽപ്പെട്ടത്. രാവിലെ 10.06-ന് വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്ത വിമാനം നിമിഷങ്ങൾക്കകം നിയന്ത്രണം നഷ്ടമായി തിരിച്ചിറക്കാൻ ശ്രമിക്കുകയായിരുന്നു.

റൺവേയുടെ കിഴക്കൻ മേഖലയിൽ വിമാനം ഇടിച്ചിറങ്ങിയ ഉടൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും അഗ്നിഗോളമായി മാറുകയും ചെയ്തു. ഗ്രെഗ് ബിഫിൾ, അദ്ദേഹത്തിന്റെ ഭാര്യ, രണ്ട് കുട്ടികൾ എന്നിവരുൾപ്പെടെ വിമാനത്തിലുണ്ടായിരുന്നവർ തൽക്ഷണം മരിച്ചു.

വിമാനം തകർന്നുണ്ടായ വൻ തീപിടുത്തത്തെത്തുടർന്ന് വിമാനത്താവളത്തിൽ പുകയും തീയും ആളിപ്പടർന്നു. അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചതാണോ അതോ കാലാവസ്ഥാ പ്രശ്നങ്ങളാണോ അപകടകാരണമെന്ന് കണ്ടെത്താൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com