
സിഡ്‌നി: ഓസ്‌ട്രേലിയൻ ഗോൾഫ് കോഴ്‌സിൽ ഒരു ചെറു വിമാനം തകർന്നു വീണു(plane crashes). പൈപ്പർ ചെറോക്കി വിമാനമാണ് ക്രാഷ് ലാൻഡിംഗ് നടത്തിയത്.
നോർത്തേൺ ബീച്ചുകളിലെ മോണ വെയ്ൽ ഗോൾഫ് കോഴ്‌സിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം നടന്നത്. അപകട സമയം വിമാനത്തിനുള്ളിൽ ഇൻസ്ട്രക്ടറും വിദ്യാർത്ഥിയും ആണ് ഉണ്ടായിരുന്നത്.
എന്നാൽ നിസാര പരിക്കുകളോടെ ഇരുവരും അത്ഭുതകരമായി രക്ഷപെട്ടു. അതേസമയം അപകടത്തിന്റെ ദൃശ്യങ്ങൾ ഓൺലൈനിൽ പ്രത്യക്ഷപെട്ടു.