കെനിയയിൽ വിനോദ സഞ്ചാരികളുമായി പോയ ചെറുവിമാനം തകർന്നു വീണു : 12 പേർക്ക് ദാരുണാന്ത്യം | Small plane

വിമാനം തകർന്നത് വിനോദസഞ്ചാര കേന്ദ്രങ്ങൾക്കിടയിൽ
കെനിയയിൽ വിനോദ സഞ്ചാരികളുമായി പോയ ചെറുവിമാനം തകർന്നു വീണു : 12 പേർക്ക് ദാരുണാന്ത്യം | Small plane
Published on

നെയ്‌റോബി: കെനിയയിൽ വിനോദസഞ്ചാരികളുമായി പോയ ചെറുവിമാനം തകർന്നു വീണ് നിരവധി പേർക്ക് ജീവൻ നഷ്ടമായി. ക്വാലെ കൗണ്ടിയിലെ ടിസിംബ ഗോലിനിയിൽ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് ദാരുണമായ അപകടം നടന്നത്.(Small plane carrying tourists crashes in Kenya, 12 people were killed)

പ്രാഥമിക വിവരങ്ങൾ അനുസരിച്ച് ചുരുങ്ങിയത് പന്ത്രണ്ടോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും വിദേശ വിനോദസഞ്ചാരികളാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വിനോദസഞ്ചാര കേന്ദ്രമായ ദിയാനിയിൽ നിന്ന് മറ്റൊരു പ്രധാന ടൂറിസം കേന്ദ്രമായ കിച്‌വ ടെംബോയിലേക്ക് പറന്നുയർന്ന 5വൈ-സിസിഎ (5Y-CCA) എന്ന വിമാനമാണ് തകർന്നുവീണത്.

ദുരന്തത്തിന് പിന്നാലെ പോലീസും അടിയന്തര സേനാവിഭാഗങ്ങളും ഉടൻ തന്നെ അപകടസ്ഥലത്തെത്തി. തകർന്നു വീണ വിമാനത്തിൻ്റെ ഭാഗങ്ങളിൽ തീ പടർന്നതിൻ്റെയും മറ്റും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വിമാനം അപകടത്തിൽപ്പെട്ടതിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. മോശം കാലാവസ്ഥ ഉൾപ്പെടെയുള്ള ഘടകങ്ങളാകാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം

Related Stories

No stories found.
Times Kerala
timeskerala.com