മാർച്ച് 14 ന് അതായത് നാളെയാണ് 2025 ലെ ആദ്യത്തെ ചന്ദ്രഗ്രഹണം സംഭവിക്കുന്നത്. ആകാശ നിരീക്ഷകരും ജ്യോതിശാസ്ത്രജ്ഞരും ആ വിസ്മയം കാണുന്നതിനായി കാത്തിരിക്കുകയാണ്. നാളെ ഭൂമിയുടെ ഏക ഉപഗ്രഹമായ ബ്ലഡ് മൂണിനും നമ്മൾ സാക്ഷ്യം വഹിക്കും. ഏഷ്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, ദക്ഷിണ അമേരിക്ക, പസഫിക്, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ചില ഭാഗങ്ങളിൽ ബ്ലഡ് മൂൺ ദൃശ്യമാകും. പക്ഷേ ഇന്ത്യയിൽ താമസിക്കുന്നവർക്ക് ഈ പ്രതിഭാസങ്ങൾ ആസ്വദിക്കാൻ കഴിയില്ല.
എന്താണ് ബ്ലഡ് മൂൺ?
ഹോളിയുമായി ഒത്തുചേരുന്ന ഈ ആകാശ വിസ്മയത്തിൽ, ചന്ദ്രൻ ചുവപ്പ് നിറത്തിൽ പ്രകാശിക്കുന്നത് കാണാം. ജ്യോതിശാസ്ത്രത്തിൽ ഇതിന് പ്രാധാന്യമൊന്നുമില്ല. ചന്ദ്രൻ ഭൂമിയുടെ നിഴലിൽ പൂർണ്ണമായും മറയുമ്പോൾ, സൂര്യോദയത്തിൽ നിന്നും സൂര്യാസ്തമയത്തിൽ നിന്നുമുള്ള കുറച്ച് പ്രകാശം ചന്ദ്രന്റെ ഉപരിതലത്തിൽ പതിക്കുന്നു. ഈ പ്രകാശ തരംഗങ്ങൾ ചന്ദ്രന് നല്ല ചുവപ്പ് നിറം നൽകുന്നു. ഇതാണ് ബ്ലഡ് മൂൺ എന്ന പേര് വിളിക്കാൻ കാരണം.
ചന്ദ്രഗ്രഹണത്തിന്റെ പൂർണ്ണ ഗ്രഹണ ഭാഗം മാർച്ച് 14 ന് ഇന്ത്യൻ സമയം രാവിലെ 11.56 ന് ആരംഭിക്കും, പരമാവധി ഗ്രഹണം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12. 28 ന് ദൃശ്യമാകും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.01 ന് ശേഷം പൂർണ്ണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെങ്കിലും, പൂർണ്ണ ഗ്രഹണം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30 ന് അവസാനിക്കും.
സൂര്യഗ്രഹണങ്ങളിൽ നിന്ന് വ്യത്യസ്തമായി, നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രഗ്രഹണം കാണാൻ സുരക്ഷിതമാണ്. പക്ഷേ, കാഴ്ച കൂടുതൽ വ്യക്തമാകുന്നതിന് പ്രകാശം കുറഞ്ഞ ഇരുണ്ട പ്രദേശത്ത് നിന്ന് അത് വീക്ഷിക്കുന്നതായിരിക്കും ഉത്തമം. ഒരു ബൈനോക്കുലറോ ടെലിസ്കോപ്പോ ഉപയോഗിച്ച് ചന്ദ്രനെ വീക്ഷിക്കുന്നതായിരിക്കും നല്ലത്.
ചന്ദ്രഗ്രഹണ സമയത്ത് ബ്ലഡ് മൂണിന്റെ നല്ല ചിത്രം ലഭിക്കാൻ, ഒരു ട്രൈപോഡ് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ സ്ഥാപിക്കുക. സ്മാർട്ട്‌ഫോണിൽ ഒരു ടെലിഫോട്ടോ ലെൻസ് ഉണ്ടെങ്കിൽ, ഡിജിറ്റൽ സൂമിൽ അത് ഉപയോഗിക്കാം. ചന്ദ്രനിൽ ഫോക്കസ് ചെയ്യുമ്പോൾ, അരികിൽ ടാപ്പുചെയ്യാൻ ശ്രമിക്കുക, ഇത് നിങ്ങളുടെ ഫോണിന്റെ ക്യാമറയ്ക്ക് വ്യക്തമായ ചിത്രം പകർത്താൻ സഹായിക്കും.