പ്രതിസന്ധികൾക്ക് വിരാമം, അമേരിക്കയിൽ ഗവൺമെൻ്റ് പ്രവർത്തനം പുനരാരംഭിച്ചു; എങ്കിലും രാഷ്ട്രീയ ഭിന്നതകൾ രൂക്ഷമായി തുടരുന്നു |Shutdown in U.S

USA
Updated on

വാഷിംഗ്ടൺ: യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ 43 ദിവസത്തെ അടച്ചുപൂട്ടലിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ച സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിച്ചു. രാജ്യവ്യാപകമായ അടച്ചുപൂട്ടലിനെ തുടർന്ന് കടുത്ത പ്രതിസന്ധികളാണ് അമേരിക്കയിൽ ഉടനീളം ഉണ്ടായത്. അപ്രതീക്ഷിത ഷട്ട് ഡൗണിനെ തുടർന്ന് വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തുകയും, ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസഹായം മുടങ്ങുകയും, 10 ലക്ഷത്തിലധികം തൊഴിലാളികൾക്ക് ഒരു മാസത്തോളം വേതനം മുടങ്ങി. എന്നാൽ അടച്ചുപൂട്ടലിന് കാരണമായ രാഷ്ട്രീയ ഭിന്നതകൾ ഇപ്പോഴും രൂക്ഷമായി തന്നെ തുടരുന്നു. (Shutdown in U.S)

അടച്ചുപൂട്ടലിന് കാരണമായ കാലാവധി ഉടൻ അവസാനിക്കുന്ന ആരോഗ്യ സബ്‌സിഡികളെക്കുറിച്ചുള്ള വിഷയത്തിൽ യാതൊരു തീരുമാനവും സർക്കാരിന്റെ പുതിയ ഫണ്ടിംഗ് പാക്കേജിൽ ഉൾപ്പെടുത്തിയിട്ടില്ല. അടച്ചുപൂട്ടൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ 1.5 ശതമാനം കുറയുമെന്നും, ഏകദേശം 50 ബില്യൺ ഡോളറിൻ്റെ ചെലവുകൾ വൈകുമെന്നും കണക്കാക്കുന്നു.

ഷട്ട്ഡൗണിന്റെ പ്രത്യാഘാതങ്ങളും പരിഹരിക്കാത്ത പ്രശ്നങ്ങളും

അടച്ചുപൂട്ടൽ സമയത്ത് ശമ്പളമില്ലാതെ ജോലി ചെയ്ത ഏകദേശം 14 ലക്ഷം ഫെഡറൽ ജീവനക്കാർക്ക് ശനിയാഴ്ച ശമ്പളം ലഭിച്ചുതുടങ്ങും. അടച്ചുപൂട്ടൽ കാരണം പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികളെ പുനഃസ്ഥാപിക്കാൻ ട്രംപ് ഭരണകൂടം ഏജൻസികളോട് ഉത്തരവിട്ടിട്ടുണ്ട്. വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് പ്രതിസന്ധിയിലായ വിമാന യാത്ര സാധാരണ നിലയിലേക്ക് മടങ്ങാൻ തുടങ്ങിയിരിക്കുന്നു. 42 ദശലക്ഷം അമേരിക്കക്കാർക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാൻ സഹായിക്കുന്ന SNAP ഭക്ഷ്യസഹായ പദ്ധതിയുടെ ഫണ്ടിംഗ് മിക്ക സംസ്ഥാനങ്ങൾക്കും 24 മണിക്കൂറിനുള്ളിൽ ലഭിച്ചുതുടങ്ങും. വാഷിംഗ്ടൺ ഡിസിയിലെ ചില പ്രധാന മ്യൂസിയങ്ങളും ദേശീയ മൃഗശാലയും വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി വീണ്ടും തുറക്കുമെന്ന് സ്മിത്‌സോണിയൻ ഇൻസ്റ്റിറ്റ്യൂഷൻ അറിയിച്ചു.

രാജ്യത്തെ അടച്ചുപൂട്ടലിൽ ജനങ്ങൾ ഒരുപോലെയാണ് രാഷ്ട്രീയപാർട്ടികളെ വിമർശിക്കുന്നത്. റിപ്പബ്ലിക്കൻമാരെയും ഡെമോക്രാറ്റുകളെയും ഒരുപോലെയാണ് പൊതുജനം അടച്ചുപൂട്ടലിൽ കുറ്റപ്പെടുത്തുത്തിയത്. ഡെമോക്രാറ്റിക് പാർട്ടിയിൽ ലിബറൽ പക്ഷവും മിതവാദികളും തമ്മിലുള്ള ഭിന്നത തുറന്നുകാട്ടാൻ ഷട്ട് ഡൗൺ കാരണമായി എന്നത് മറ്റൊരു വസ്തുതയാണ്.

Summary

The U.S. government reopened on Thursday, ending the 43-day shutdown, the longest in US history, which severely impacted air traffic, food aid (SNAP), and left over 1 million federal workers unpaid. However, deep political divisions remain, as the funding deal failed to address the looming expiration of crucial health subsidies that initially triggered the shutdown.

Related Stories

No stories found.
Times Kerala
timeskerala.com