
ഇന്ത്യാനാപോളിസ്: ഇന്ന് പുലർച്ചെ യു.എസ് നഗരമായ ഇന്ത്യാനാപോളിസിൽ നടന്ന വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു(Shooting). ആക്രമണത്തിൽ 6 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുലർച്ചെ 1:27 ഓടെയാണ് ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ടവരിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണെന്നാണ് വിവരം. സംഭവസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ നിരവധി തോക്കുകൾ കണ്ടെടുത്തു. അതേസമയം അമേരിക്കയിൽ ഈ വർഷം 189 കൂട്ട വെടിവയ്പ്പുകൾ നടനെന്ന് ഗൺ വയലൻസ് ആർക്കൈവ് വെളിപ്പെടുത്തി.