
ഓസ്റ്റിൻ: ടെക്സസിലെ ഒരു ടാർഗെറ്റ് സ്റ്റോറിൽ വെടിവയ്പ്പ്. സംഭവത്തിൽ 3 പേർ കൊല്ലപ്പെട്ടു(Shooting). ഇതിൽ 2 പേർ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. എന്നാൽ ഒരാൾ ചികിത്സയ്ക്കിടെ ആശുപത്രിയിൽ വച്ചാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുത്ത അധ്യയന വർഷത്തേക്ക് ഷോപ്പിംഗ് നടത്താനെത്തിയ കുടുംബങ്ങൾക്ക് നേരെയാണ് അക്രമി നിറയൊഴിച്ചത്.
സംഭവത്തെ തുടർന്ന് 30 വയസ്സ് പ്രായമുള്ള പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉള്ളതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.