യുഎസിലെ ഇമിഗ്രേഷൻ ഓഫിസില്‍ വെടിവയ്പ്പ് ; ഒരു മരണം |Crime

സംഭവത്തിൽ 2 പേർക്ക് പരുക്കേറ്റതായി റിപോർട്ടുകൾ ഉണ്ട്.
gun shoot
Published on

വാഷിങ്ടൻ : യുഎസിലെ ഇമിഗ്രേഷൻ ഓഫിസില്‍ വെടിവയ്പ്പ്.വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു. ഡാലസിലെ ഫെഡറൽ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഓഫിസിലാണ് വെടിവയ്പ്പ് നടന്നത്.

ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 7.30 ഓടെയായിരുന്നു ആക്രമണം നടന്നത്. സംഭവത്തിൽ 2 പേർക്ക് പരുക്കേറ്റതായി റിപോർട്ടുകൾ ഉണ്ട്. അതേസമയം വെടിവയ്പ്പ് നടത്തിയ അക്രമിയെ സമീപത്തെ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെടിവയ്പ്പിൽ പരുക്കേറ്റവരുടെ നില ഗുരുതരമാണ്.

Related Stories

No stories found.
Times Kerala
timeskerala.com