വാഷിങ്‌ടൺ: അമേരിക്ക മിനിയാപോളിസിലെ കാത്തലിക് സ്‌കൂളിൽ വെടിവയ്‌പ്പ്. അനൗണ്‍സിയേഷന്‍ ചര്‍ച്ച് സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെടുകയും ഇരുപതിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സംഭവത്തിൽ അക്രമി സ്വയം ജീവനൊടുക്കിയതായാണ് റിപ്പോർട്ടുകൾ.
ബുധനാഴ്‌ച രാവിലെയാണ് പ്രാർഥനയ്ക്കിടയിൽ അജ്ഞാതന്റെ വെടിവയ്‌പ്പുണ്ടായത്. 395 വിദ്യാർഥികളുള്ള ഒരു സ്വകാര്യ എലിമെന്ററി സ്കൂളാണിത്. മിനിസോട്ടയിലെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഒരു റെസിഡൻഷ്യൽ ഏരിയയിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.
24 മണിക്കൂറിനുള്ളില്‍ ഇത് രണ്ടാം തവണയാണ് മിനിയാപൊളിസിലെ സ്‌കൂളില്‍ വെടിവയ്പ്പുണ്ടാകുന്നത്.ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെങ്കിലും അക്രമി തനിച്ചായിരുന്നുവെന്നും മറ്റ് ആക്രമണങ്ങള്‍ക്ക് സാധ്യതയില്ലെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്ത് പൊലീസിന്റെ കര്‍ശന നിരീക്ഷണമാണുള്ളത്.