കാലിഫോർണിയയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്: 4 മരണം, കുട്ടികളടക്കം 10 പേർക്ക് പരിക്ക് | Shooting

അക്രമി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു
കാലിഫോർണിയയിൽ പിറന്നാൾ ആഘോഷത്തിനിടെ വെടിവയ്പ്പ്: 4 മരണം, കുട്ടികളടക്കം 10 പേർക്ക് പരിക്ക് | Shooting
Updated on

ഫ്ലോറിഡ: അമേരിക്കയിലെ കാലിഫോർണിയയിലെ സ്റ്റോക്ക്‌ടണിൽ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.(Shooting at birthday party in California, 4 dead)

ശനിയാഴ്ച വൈകുന്നേരം 6 മണിയോടെ ലൂസൈൽ അവന്യൂവിലെ ഒരു വാണിജ്യ സമുച്ചയത്തിലെ ഹാളിലായിരുന്നു ആക്രമണം. ആകെ 14 പേർക്കാണ് വെടിയേറ്റതെന്ന് അധികൃതർ അറിയിച്ചു. കുടുംബങ്ങൾ ഒരുമിച്ച് കൂടിയ ഒരു പിറന്നാൾ ആഘോഷത്തിനിടെ, അക്രമി ഹാളിലേക്ക് പ്രവേശിച്ച് വെടിയുതിർക്കുകയായിരുന്നു. കുട്ടികളും മുതിർന്നവരും ആക്രമിക്കപ്പെട്ടു.

പരിക്കേറ്റവരെ ഉടൻതന്നെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അക്രമി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. അക്രമിയെ കണ്ടെത്താനും ആക്രമണത്തിന്റെ യഥാർത്ഥ ലക്ഷ്യം എന്താണെന്ന് മനസിലാക്കാനുമായി ഫെഡറൽ ഏജൻസികൾ ഉൾപ്പെടെയുള്ള അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമിയെ പിടികൂടുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടുന്നതായും പോലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com