കേപ്ടൗൺ: ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ തോക്കുധാരികൾ നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. 14പേർക്ക് പരിക്കേറ്റു.ഇവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.
അനധികൃതമായി ആളുകള്‍ മദ്യപിക്കുന്ന സ്ഥലത്ത് എത്തിയ തോക്കുധാരികള്‍ പ്രകോപനമില്ലാതെ തന്നെ വെടിവയ്ക്കുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് പ്രിട്ടോറിയയുടെ പടിഞ്ഞാറുള്ള സോൾസ്വില്ലെയിൽ സംഭവം നടന്നത്.കൊല്ലപ്പെട്ട കുട്ടികളിൽ മൂന്ന് വയസ്സുള്ള ഒരു ആൺകുട്ടിയും 12 വയസ്സുള്ള ഒരു ആൺകുട്ടിയും, 16 വയസ്സുള്ള ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു.മൂന്ന് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതായി പൊലീസ് അറിയിച്ചു.