
ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഡെൽറ്റ വിമാനക്കമ്പനിയുടെ രണ്ടു വിമാനങ്ങളാണ് കൂട്ടിയിടിച്ചത്. വിമാനത്താവളത്തിലെ ഗേറ്റിൽ വിമാനം പാർക്ക് ചെയ്യുന്നതിനിടെയാണ് അപകടം. കൂട്ടിയിടിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ചിറക് വേർപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ലാഗ്വാർഡിയ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്ന വിമാനത്തിലേക്ക്, പാർക്ക് ചെയ്യാൻ ഗേറ്റിലേക്കു പോകുകയായിരുന്ന വിമാനം ഇടിച്ചു കയറുകയായിരുന്നു. പ്രാദേശിക സമയം രാത്രി 9:56 ഓടെയായിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് പരുക്കേറ്റതായും റിപ്പോർട്ടുണ്ട്.