
കെയ്‌റോ: യമൻ തീരത്ത് എത്യോപ്യൻ കുടിയേറ്റക്കാരുമായി പോയ കപ്പൽ അപകടത്തിൽപെട്ടു(Ship sinks). ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. കപ്പലിൽ 154 പേരാണ് ഉണ്ടായിരുന്നതെന്നാണ് വിവരം.
ഇതിൽ 68 ആഫ്രിക്കൻ കുടിയേറ്റക്കാർ മരിച്ചു. 74 പേരെ കാണാതാവുകയും ചെയ്തു. കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
ദാരിദ്ര്യം മൂലം ഗൾഫ് നാടുകളിലേക്ക് പലായനം ചെയ്തവരാണ് അപകടത്തിൽപെട്ടത്. അപകടവുമായി ബന്ധപ്പെട്ട വിവരം ഐക്യരാഷ്ട്രസഭയുടെ കുടിയേറ്റ ഏജൻസി സ്ഥിരീകരിച്ചു.