
സന : യെമനിൽ ചെങ്കടലിൽ കപ്പലിനു നേരെ ആയുധധാരികളുടെ ആക്രമണം.യെമനിലെ ഹൊദെയ്ദ തുറമുഖത്തുനിന്ന് തെക്കുപടിഞ്ഞാറായി 51 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം നടന്നത്.
എട്ട് ബോട്ടുകളിലെത്തി ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ട്.സംഘർഷം തുടരുകയാണെന്നും സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) സെന്റർ അറിയിച്ചു.
കപ്പലിന് നേരേ വെടിയുതിര്‍ത്തതിന് പുറമേ റോക്കറ്റ് പ്രൊപ്പല്ലഡ് ഗ്രനേഡുകളും പ്രയോഗിച്ചു. രണ്ട് ഡ്രോണ്‍ ബോട്ടുകള്‍ കപ്പലിലേക്ക് ഇടിച്ചുകയറ്റിതായും മറ്റ് രണ്ടുബോട്ടുകള്‍ കപ്പലിലെ സുരക്ഷാവിഭാഗം തകര്‍ത്തതായും റിപ്പോര്‍ട്ടുകളിലുണ്ട്.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട കപ്പലിനെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.