

ന്യൂയോർക്ക് : ഡബ്ല്യു.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹള്‍ക്ക് ഹോഗൻ എന്ന ടെറി ജീന്‍ ബൊലിയയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മുൻ ഭാര്യ ലിൻഡ. അയാൾ ഒരു അഡിക്ടാണെന്നും നുണയനാണെന്നും കുടുംബത്തിന്റെ തകര്‍ച്ചയ്ക്ക് കാരണം ഹള്‍ക്കാണെന്നും ലിന്‍ഡ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളുപ്പെടുത്തി.
ഞാന്‍ ഇതുവരെ എന്റെ ഈ കരയുന്ന മുഖം കാണിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റും പങ്കുവെച്ചിരുന്നില്ല. എന്നാല്‍ ടെറിയുമായുള്ള വിവാഹശേഷം ഞാന്‍ കടന്നുപോയ സാഹചര്യങ്ങളെ കുറിച്ച് ഇപ്പോൾ തുറന്ന് പറയണം. ഞാന്‍ ഇങ്ങനെ വിഷമിച്ചിരിക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷമായി. ഒരു കുടുംബമായി തുടരുന്നതിന് അദ്ദേഹത്തിന് ഒരുപാട് അവസരങ്ങള്‍ നല്‍കിയിരുന്നു. ടെറി ഒരു നുണയനും സെക്‌സ് അഡിക്ടുമാണ്.
മകളുടെ വിവാഹം കഴിഞ്ഞ് അവർക്ക് ഇരട്ടകുട്ടികളുണ്ട്. കൊച്ചുമകൾ ഉണ്ടായത് വാർത്ത ഒന്നും അവള്‍ ഞങ്ങളോട് പറഞ്ഞില്ല. അവളും ടെറിയുമായി രൂക്ഷമായ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അതെങ്ങനെയാണ് ഞാനുമായുള്ള ബന്ധത്തില്‍ പ്രതിഫലിച്ചതെന്നറിയില്ല. അതിനാൽ എന്നെയും അവളുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കി. ഞാന്‍ അവളോട് സംസാരിച്ചിട്ട് എട്ടുവര്‍ഷത്തോളമാകുന്നു. പിന്നീട് തന്റെ ജീവിതത്തിലെ ആകെയുള്ള സന്തോഷം മകന്‍ നിക്ക് ഹോഗനാണെന്നും ലിന്‍ഡ ഇന്‍സ്റ്റഗ്രാം സ്റ്റോറി വിഡീയോയിലൂടെ പറഞ്ഞു.
1983-ലായിരുന്നു ഹള്‍ക്കും ലിന്‍ഡയും വിവാഹിതരാകുന്നത്. ആ ബന്ധ 2009-ല്‍ ഇരുവരും വേർപിരിഞ്ഞു. തൊട്ടടുത്ത വര്‍ഷംതന്നെ ഹള്‍ക്കിന്റെ രണ്ടാം വിവാഹവും നടന്നു. എന്നാല്‍ 2021-ല്‍ വിവാഹമോചനം നേടി. ഇതിന് ശേഷം 2023-ൽ യോഗ ഇൻസ്ട്രക്ടറായ സ്കൈ ഡെയ്ലി എന്ന യുവതിയെയും വിവാഹം കഴിച്ചു.