

യാലോവ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ യാലോവ പ്രവിശ്യയിൽ ഐഎസ്ഐഎൽ (ISIL) ഭീകരർക്കായി നടത്തിയ തിരച്ചിലിനിടെയുണ്ടായ വെടിവെപ്പിൽ ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു (Yalova Shootout). ഇസ്താംബൂളിന് തെക്കുള്ള എൽമാലിക് ഗ്രാമത്തിലെ ഒരു വീട്ടിൽ പോലീസ് റെയ്ഡ് നടത്തുന്നതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. പരിക്കേറ്റ ഉദ്യോഗസ്ഥരുടെ നില ഗുരുതരമല്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏറ്റുമുട്ടലിനെത്തുടർന്ന് ബുർസ പ്രവിശ്യയിൽ നിന്നുള്ള പ്രത്യേക സേന സ്ഥലത്തെത്തി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രദേശത്തെ അഞ്ച് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. പുതുവർഷാഘോഷ വേളയിൽ തുർക്കിയിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ രാജ്യവ്യാപകമായി നടന്ന റെയ്ഡുകളിൽ 115 ഐസിസ് സംശയിതരെ പോലീസ് പിടികൂടിയിരുന്നു.
Seven Turkish police officers were wounded during a shootout with suspected ISIL fighters in the northwestern province of Yalova. The clash occurred when police raided a home in Elmalik village, leading to the deployment of special forces and the closure of nearby schools. This operation follows a nationwide crackdown where over 100 suspects were detained due to intelligence regarding planned holiday attacks.