ഓസ്‌ട്രേലിയിലെ പൊതുസ്ഥലങ്ങളിൽ ബുർഖ നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ച് സെനറ്റർ, പാർലമെന്റിൽ ബുർഖ ധരിച്ച് എത്തി; വംശീയത ആരോപിച്ച് മുസ്‌ലിം സെനറ്റർമാർ | Australia

burqa

സിഡ്നി: ഓസ്‌ട്രേലിയയിലെ (Australia) തീവ്ര വലതുപക്ഷ സെനറ്ററായ പോളിൻ ഹാൻസൺ പൊതുസ്ഥലങ്ങളിൽ മുസ്ലീം വസ്ത്രമായ ബുർഖ നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് പാർലമെന്റിൽ ബുർഖ ധരിച്ചെത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കി. ഈ നടപടി വംശീയമാണെന്ന് ആരോപിച്ച് മുസ്ലീം സെനറ്റർമാർ രംഗത്തെത്തി.

പൊതുസ്ഥലങ്ങളിൽ ബുർഖയും മറ്റ് മുഖം പൂർണ്ണമായി മറയ്ക്കുന്ന വസ്ത്രങ്ങളും നിരോധിക്കാനുള്ള ബിൽ അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് പോളിൻ ഹാൻസൺ ബുർഖ ധരിച്ച് ചേംബറിൽ പ്രവേശിച്ചത്. അവർ ബുർഖ നീക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സഭാ നടപടികൾ നിർത്തിവെച്ചു.

ഭരണകക്ഷിയായ ലേബർ പാർട്ടി നേതാവ് പെനി വോംഗ് ഉൾപ്പെടെയുള്ളവരും ഹാൻസൻ്റെ നടപടിയെ അപലപിച്ചു. തീവ്ര വലതുപക്ഷ പാർട്ടിയായ 'വൺ നേഷൻ' പ്രതിനിധിയായ ഹാൻസൺ, മുസ്ലീം വസ്ത്രങ്ങൾക്കെതിരെ തൻ്റെ പാർലമെൻ്ററി ജീവിതത്തിൽ ഉടനീളം പ്രചാരണം നടത്തുന്നുണ്ട്. തൻ്റെ ബിൽ പാർലമെൻ്റ് തള്ളിക്കളഞ്ഞതിലുള്ള പ്രതിഷേധമാണ് ഈ പ്രവൃത്തിയെന്നും, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന, സ്ത്രീകളെ അടിച്ചമർത്തുന്ന ഈ ശിരോവസ്ത്രം എല്ലാ ഓസ്‌ട്രേലിയക്കാർക്കും മുന്നിൽ പ്രദർശിപ്പിക്കാനാണ് താൻ ശ്രമിച്ചതെന്നും ഹാൻസൺ ഫേസ്ബുക്കിൽ കുറിച്ചു.

Summary

Australian far-right Senator Pauline Hanson sparked outrage in Parliament by wearing a burqa as a political stunt to push for a ban on the Muslim garment in public places. The incident occurred shortly after her bill to outlaw full-face coverings was denied. The Senate erupted in anger, and proceedings were suspended when Hanson refused to remove the burqa.

Related Stories

No stories found.
Times Kerala
timeskerala.com