ന്യൂയോർക്ക്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഇന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താൻ വൈറ്റ് ഹൗസിലെത്തും. ഈ കൂടിക്കാഴ്ച സൗദിക്കുള്ള ആദരമായി മാറുമെന്ന് പറഞ്ഞുകൊണ്ട് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.(Saudi Crown Prince to visit White House, Meeting with Trump today)
ചൊവ്വാഴ്ചയാണ് സൗദി കിരീടാവകാശി അമേരിക്കയിൽ എത്തുക. വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ട ഡോണൾഡ് ട്രംപിന്‍റെ ഗൾഫ് സന്ദർശനത്തിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട കൂടിക്കാഴ്ചയാണിത്.
പ്രധാനമായും, മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ, എണ്ണ വിപണിയിലെ സ്ഥിരത, ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ എന്നിവ കൂടിക്കാഴ്ചയിൽ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധം ഈ ഉന്നതതല സന്ദർശനത്തിലൂടെ കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ.