സെലൻസ്​കിയെ സ്വീകരിച്ച്​ സൗദി കിരീടാവകാശി; യുക്രെയ്ൻ പ്രതിസന്ധി പരിഹാര ശ്രമങ്ങൾക്ക്​ പൂർണ പിന്തുണ

സെലൻസ്​കിയെ സ്വീകരിച്ച്​ സൗദി കിരീടാവകാശി; യുക്രെയ്ൻ പ്രതിസന്ധി പരിഹാര ശ്രമങ്ങൾക്ക്​ പൂർണ പിന്തുണ
Published on

ജിദ്ദ: റഷ്യയുമായുള്ള സംഘർഷം മൂലമുള്ള യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങളെയും ഞങ്ങൾ പിന്തുണയ്ക്കുന്നുവെന്ന്​ സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ. യുക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനത്തിലെത്തുന്നതിനും ലക്ഷ്യമിട്ടുള്ള ശ്രമങ്ങൾക്ക്​ സൗദിയുടെ മുൻകൈയ്യും താൽപര്യവും പിന്തുണയും കിരീടാവകാശി വ്യക്തമാക്കി. ഔദ്യോഗിക സന്ദർശനത്തിന്​ സൗദിയിലെത്തിയ യു​െക്രയ്​ൻ പ്രസിഡൻറ്​ വ്ലാദിമർ സെലൻസ്‌കിയെ ജിദ്ദയിലെ സലാം​ കൊട്ടാരത്തിൽ സ്വീകരിച്ച്​ നടത്തിയ കൂടിക്കാഴ്​ചയിലാണ്​ കിരീടാവകാശി നിലപാട്​ വ്യക്തമാക്കിയത്​​.

കൂടിക്കാഴ്​ചയിൽ രണ്ട് സൗഹൃദ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തി​െൻറ വശങ്ങൾ അവലോകനം ചെയ്യുകയും യുക്രെനിയൻ പ്രതിസന്ധിയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com