സൗദി ബസ് ദുരന്തം: മൃതദേഹങ്ങൾ തിരിച്ചറിയൽ 2 ദിവസത്തിനുള്ളിൽ പൂർത്തിയാകും; മദീനയിൽ ക്യാമ്പ് ഓഫീസ് തുറന്നു | Bus

തെലങ്കാന സർക്കാരിന്റെ പ്രതിനിധികൾ ഉടൻ മദീനയിൽ എത്തും.
സൗദി ബസ് ദുരന്തം: മൃതദേഹങ്ങൾ തിരിച്ചറിയൽ 2 ദിവസത്തിനുള്ളിൽ പൂർത്തിയാകും; മദീനയിൽ ക്യാമ്പ് ഓഫീസ് തുറന്നു | Bus
Published on

മദീന: ഇന്ത്യൻ തീർത്ഥാടകർ ഉൾപ്പെട്ട സൗദി അറേബ്യയിലെ ബസ് അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയുന്ന നടപടി രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി മദീനയിലെ ഹജ്ജ് ഓഫീസിൽ ക്യാമ്പ് ഓഫീസ് തുറന്നിട്ടുണ്ട്.(Saudi bus disaster, Identification of bodies to be completed within 2 days)

45 ഇന്ത്യൻ തീർത്ഥാടകർ മരിച്ചതായാണ് പൊതുപ്രവർത്തകർ നൽകുന്ന പ്രാഥമിക വിവരം. എങ്കിലും, രണ്ട് വാഹനങ്ങളുടെയും ഡ്രൈവർമാർ, യാത്രയിൽ നിന്ന് പിന്മാറിയവർ, യാത്രാ മധ്യേ ഒപ്പം ചേർന്നവർ എന്നിവരുടെ വിവരങ്ങൾ ചേർത്തുള്ള അന്തിമ സ്ഥിരീകരണം ഔദ്യോഗിക ഏജൻസികൾ പുറത്തുവിടുന്നതോടെ മാത്രമേ വ്യക്തമാകൂ.

ഫോറൻസിക് സാമ്പിളുകൾ ഇന്നലെ തന്നെ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മൃതദേഹം തിരിച്ചറിയുന്ന നടപടി നാളെയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അതിനുശേഷമാകും മറ്റ് തീരുമാനങ്ങൾ ഉണ്ടാകുക. നാട്ടിൽ നിന്നുള്ള രേഖകൾ ഉൾപ്പെടെയുള്ള സഹായങ്ങൾ അതിവേഗം പൂർത്തിയാക്കി എത്തിക്കുന്നുണ്ട്. തെലങ്കാന സർക്കാരിന്റെ പ്രതിനിധികൾ ഉടൻ മദീനയിൽ എത്തും.

മക്കയിൽ നിന്ന് മദീനയിലേക്കുള്ള യാത്രയ്ക്കിടെയാണ് സമീപകാലത്തെ ഏറ്റവും വലിയ ഈ ഉംറ തീർത്ഥാടക ദുരന്തം സംഭവിച്ചത്. ഇന്ത്യൻ സമയം രാത്രി 1.30-നാണ് അപകടമുണ്ടായത്. മദീനയിലെത്തുന്നതിന് 160 കിലോമീറ്റർ അകലെ മുഹറഹാത്തിൽ വെച്ച് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് ബസ് കത്തുകയായിരുന്നു. ആളിപ്പടർന്ന തീയിൽ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞു. സിവിൽ ഡിഫൻസും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com