
റിയാദ്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മുന്നൂറുപേർ കൊല്ലപ്പെട്ട സംഭവം അപലപിച്ച് സൗദി. വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനുശേഷം ഇസ്രയേൽ നടത്തിയ ഏറ്റവും തീവ്രമായ ബോംബാക്രമണമായിരുന്നു ഇത്. സാധാരണക്കാരെയും കുട്ടികളെയും കൊല്ലുന്നതിൽ നിന്ന് ഇസ്രയേൽ പിൻമാറണമെന്നും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സൗദി വിദേശകാര്യ മന്ത്രാലയം ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ഗാസ സിറ്റി, ദെയ്ർ അൽ-ബലാഹ്, ഖാൻ യൂനിസ്, റഫ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ആക്രമണങ്ങളുണ്ടായത്.