ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് 93 സ്ത്രീകളെ, ഇരയായവരിൽ ഏറെയും ലൈഗികത്തൊഴിലാളികൾ; അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ സീരിയൽ കില്ലർ സാമുവൽ ലിറ്റിൽ|Samuel Little

Samuel Little
Published on

2012, സെപ്റ്റംബർ 5, അമേരിക്കയിലെ ലൂയിസ്‌വില്ലിലെ ഒരു വയോധിക മന്ദിരത്തിൽ നിന്നും പോലീസ് എഴുപത്തിരണ്ട് വയസ്സുകാരനായ വയോധികനെ അറസ്റ്റ് ചെയ്യുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിലാണ് വയോധികനെ അറസ്റ്റ് ചെയ്തത്. മുൻപും പല താവണ പല കേസുകളിലായി ആ മനുഷ്യനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വാർദ്ധക്യത്തിന്റെ എല്ലാ ശാരീരിക പ്രശ്നങ്ങളും ആ മനുഷ്യൻ നേരിട്ടിരുന്നു. മറ്റാരുടെയും സഹായം കൂടാതെ എഴുനേറ്റ് പോലും നിൽക്കാൻ ആ മനുഷ്യന് കഴിയില്ല. എന്നാൽ ആരോഗ്യം ഉണ്ടായിരുന്ന കാലത്ത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്നു അയാൾ. പേര് സാമുവൽ ലിറ്റിൽ (Samuel Little), അയാൾ ഒരു ബോക്സറായിരുന്നു. ബോക്സർ എന്നതിലും ഉപരി ഒരു ക്രിമിനൽ. കൊലപതാക ശ്രമങ്ങൾ, മോഷണം, ലഹരിക്കടത്ത്, ലൈംഗിക അതിക്രമങ്ങൾ എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങൾക്ക് സാമുവൽ ജയിൽശിക്ഷ അനുഭവിച്ചിരുന്നു.

പോലീസ് സാമുവലിനെ അറസ്റ്റ് ചെയ്ത ശേഷം അയാളുടെ ഡിഎൻഎ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുന്നു. മയക്കുമരുന്നുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ മുൻകാലങ്ങളിൽ സാമുവലിനെ ശിക്ഷിച്ചിട്ടുള്ളത് കൊണ്ട് തന്നെ ഇനിയും അയാളിൽ നിന്നും വേണ്ടപ്പെട്ട വിവരങ്ങൾ ലഭിക്കുമെന്ന് പോലീസിന് ഉറപ്പായിരുന്നു. ഏതാനം ദിവസങ്ങൾക്ക് ഉള്ളിൽ ഡിഎൻഎ സാമ്പിളുകളുടെ പരിശോധന ഫലം പുറത്തു വരുന്നു. പുറത്തു വന്ന സാമുവലിന്റെ പരിശോധന ഫലം വിരൽ ചൂടിയത് 1980 കളിൽ അരങ്ങേറിയ മൂന്ന് കൊലപാതകങ്ങളിലെക്കായിരുന്നു. 1980 കളിൽ ദൂരൂഹ സാഹചര്യത്തിൽ ലോസ് ആഞ്ചലസിൽ കൊല്ലപ്പെട്ട മൂന്ന് സ്ത്രീകളുടെ ശവശരീരത്തിൽ നിന്നും ലഭിച്ച കൊലയാളിയുടെ ഡിഎൻഎ സാമ്പിളും സാമുവലിന്റെ ഡിഎൻഎ സാമ്പിളും തമ്മിൽ പൊരുത്തപ്പെട്ടു. അന്ന് കൊലയാളിയെ കണ്ടെത്തുവാൻ പോലീസിന് സാധിച്ചിരുന്നില്ല, പക്ഷെ, കൊലപാതകിയുടെ ഡിഎൻഎ സാമ്പിളുകൾ മാത്രമാണ് സംഭവ സ്ഥലത്തു നിന്ന് ലഭിച്ചത്.

സാമുവലിന്റെ ഡിഎൻഎ സാമ്പിളുകൾ കൊലയാളിയുടേതുമായി പൊരുത്തപ്പെട്ടതോടെ സാമുവലിനെ പോലീസ് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി. തുടർന്നുള്ള അന്വേഷണത്തിൽ ആ മൂന്ന് സ്ത്രീകളെയും കൊലപ്പെടുത്തിയത് സാമുവൽ ആണ് എന്ന് തെളിയുന്നു. 2014 ൽ മൂന്ന് കൊലപാതകണങ്ങൾക്കും കുറ്റക്കാരനാണ് എന്ന് തെളിഞ്ഞതോടെ പരോൾ ഇല്ലാതെ തുടർച്ചയായി മൂന്ന് ജീവപര്യന്തം തടവിന് അയാളെ കോടതി വിധിച്ചു. അങ്ങനെ നാലു കൊല്ലം കടന്നു പോയി, സാമുവലിന്റെ ഓർമ്മകൾ ഏറെ കുറെ മങ്ങി തുടങ്ങി. വാർദ്ധക്യത്തിന്റെ എല്ലാ ഷീണവും ആ മനുഷ്യനെ ബാധിച്ചിരുന്നു. ആ വൃദ്ധന്റെ ഓർമ്മകൾ ശയിച്ചു തുടങ്ങിയെങ്കിലും സാമുവൽ 2018 ൽ ഒരു കുറ്റസമ്മതം നടത്തുന്നു. അതൊരു കുറ്റസമ്മതം എന്നതിലും ഉപരി അയാൾ നടത്തിയ മനുഷ്യ വേട്ടയുടെ കഥകളായിരുന്നു.

താൻ കൊലപ്പെടുത്തിയത് മൂന്ന് സ്ത്രീകളെ അല്ല മറിച്ച് 93 പേരെ എന്ന് ആ മനുഷ്യൻ വെളിപ്പെടുത്തി. മൂന്ന് അല്ല 93 എന്ന സംഖ്യ കേട്ട ഉദ്യോഗസ്ഥർ ആദ്യമൊന്ന് ഞെട്ടി. ആ വൃദ്ധൻ പിച്ചും പേയും പുലമ്പുന്നതാകും എന്നാണ് ആദ്യം പോലീസുകാർ പോലും കരുതിയത്. എന്നാൽ പോലീസ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് കൊണ്ട് സാമുവൽ ചില സ്ത്രീകളുടെ പേര് പറയുന്നു. ഇവരെയൊക്കെ താൻ കൊലപ്പെടുത്തിയതാണ് എന്ന് അയാൾ പറയുന്നു. സാമുവൽ വെളിപ്പെടുത്തിയ സ്ത്രീകളിൽ പലരും ഇന്ന് ജീവിച്ചിരിപ്പില്ല, 1970 കൾക്കും 90 കൾക്കുമിടയിൽ അവർ മരണപ്പെട്ടിരുന്നു. ഒരുപക്ഷെ ഇനി സാമുവൽ പറയുന്നത് സത്യമാണോ എന്ന് അറിയുവാൻ പോലീസ് അന്വേഷണം ആരംഭിക്കുന്നു. ഇതിനായി പ്രതേക അന്വേഷണ സംഘത്തെ തന്നെ രൂപീകരിക്കുന്നു. ഒടുവിൽ പോലീസുകാർക്കും ബോധ്യമാകുന്നു, സാമുവൽ പറഞ്ഞതൊക്കെ സത്യമാണ് എന്ന്.

ആരായിരുന്നു സാമുവൽ ?

1940 ജൂൺ 7 ന് ജോർജിയയിലെ റെയ്നോൾഡ്സിലായിരുന്നു സാമുവൽ മക്ഡൊവൽ (Samuel McDowell) എന്ന സാമുവൽ ലിറ്റിലിന്റെ ജനനം. സാമുവലിന്റെ അമ്മ ഒരു ലൈഗികത്തൊഴിലായായിരുന്നു. സാമുവലിന്റെ ജനന ശേഷം കുടുംബം ഓഹിയോയിലേക്ക് താമസം മാറി. കുട്ടികാലം മുതലേ ലൈംഗിക ഭ്രമങ്ങൾക്ക് സാമുവൽ അടിമയായിരുന്നു. സ്ത്രീകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുക എന്നത് ആ കുഞ്ഞ് ഉള്ളിൽ ഒളിപ്പിച്ച ഏറ്റവും വലിയ ആഗ്രഹവും. ഹൈസ്കൂൾ പഠന കാലത്ത് തന്നെ സാമുവലിനെ ആദ്യമായി ഒരു കേസിൽ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ദുർഗുണപരിപാലന ശാലയിൽ പാർപ്പിച്ചു. അതോടെ പഠനം ഉപേക്ഷിച്ച് സാമുവൽ ദുർഗുണപരിപാലന ശാലയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്ത കൂട്ടി. 1975ൽ 11 സംസ്ഥാനങ്ങളിലായി നടത്തിയ കുറ്റകൃത്യങ്ങൾക്ക് 26 തവണ അറസ്റ്റ് ചെയ്യപ്പെട്ടു.

സീരിയൽ കില്ലർമാരുടെ നാട് എന്ന് തന്നെ നമ്മുക്ക് അമേരിക്കയെ വിശേഷിപ്പിക്കുവാൻ സാധിക്കുന്നതാണ്. ടെഡ് ബണ്ടിയും ജെഫിറി ഡാമാറും ബിടികെ കില്ലറും, ഇങ്ങനെ പട്ടിക നിളുന്നു. എന്നാൽ ഇവരെയൊക്കെ ഇരകളുടെ എന്നതിൽ പിന്നിലാക്കിയ കൊലയാളിയാണ് സാമുവൽ ലിറ്റിൽ. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവും അധികം മനുഷ്യരെ കൊലപ്പെടുത്തി കുപ്രസിദ്ധി നേടിയ സീരിയൽ കില്ലാറാണ് സാമൂൽ ലിറ്റൽ. 1970 മുതൽ 2005 വരെ, അമേരിക്കയുടെ 19 സംസ്ഥാനങ്ങളിൽ നിന്നായി സാമൂൽ കൊലപ്പെടുത്തിയത് 93 സ്ത്രീകളെ. ലൈംഗിക തൊഴിലാളികളായിരുന്നു സാമൂവലിന്റെ പ്രധാന ഇരകൾ. സാമുവൽ കൊലപ്പെടുത്തിയ എല്ലാ സ്ത്രീകളുടെയും വിവരങ്ങൾ അയാൾ സ്വന്തം ഡയറിയിൽ സൂക്ഷിച്ചു. ഏതാനം ഇരകളുടെ ചിത്രങ്ങൾ സ്വയം വരച്ചു സൂക്ഷിച്ചു. 93 കൊലപാതകങ്ങൾ നടത്തി എന്ന് സാമുവൽ സ്വയം പറയുമ്പോഴും 50 കൊലപതകങ്ങൾക്ക് മാത്രമാണ് പോലീസിന് സാമുവലിനെ പ്രതി ചേർക്കുവാൻ കഴിഞ്ഞത്.

അതീവ ആക്രമണ സ്വഭാവവും അമിതമായ ലൈംഗികാസക്തിയും പ്രകടിപ്പിച്ചിരുന്നു സാമുവൽ. കൊലയ്ക്കായി കത്തിയോ തോക്കോ ഉപയോഗിക്കില്ല. സാമുവൽ ഇരകളെ കണ്ടെത്തി കഴിഞ്ഞാൽ ഇടിച്ചു വീഴ്ത്തും, ശേഷം അവർ മരണപ്പെടുന്നതുവരെ ശാരീരികമായി ഉപദ്രവിക്കും. ചിലരെ ബലാത്സംഗം ചെയ്ത ശേഷം അർദ്ധ നഗ്നനാമായി ശവശരീരങ്ങൾ ഉപേക്ഷിക്കുന്നു. 1970 കളുടെ തുടക്കത്തോടെ അമേരിക്കയുടെ പല സംസ്ഥാനങ്ങളിൽ നിന്നായി നിരവധി സ്ത്രീകളുടെ ശവശരീരം സമാന രീതിയിൽ കണ്ടുകിട്ടുന്നു. അതും വ്യത്യസ്ത സമയങ്ങളിലായി വ്യത്യസ്ത ഇടങ്ങളിൽ നിന്ന്. കേസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് വ്യത്യസ്ത സംസ്ഥാനങ്ങളിൽ ആയതു കൊണ്ട് തന്നെ മരണങ്ങളിലെ ദൂരൂഹത പോലീസിന് കണ്ടെത്തുവാൻ സാധിച്ചിരുന്നില്ല. ദൂരഹ സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടത് സ്ത്രീകൾ മാത്രമാണ് എന്നാൽ ഇവരിൽ ഭൂരിഭാഗവും മയക്കുമരുന്നിന് അടിമപ്പെട്ടവരും ലൈംഗിക തൊഴിലാളികളുമായിരുന്നു. അമിതമായ അളവിൽ മയക്കുമരുന്ന് ഉള്ളിൽ ചെന്നതാകാം മരണകാരണം എന്ന് പോലീസ് വിലയിരുത്തി. അതോടെ മിക്ക കേസുകളും അന്വേഷിച്ചില്ല. എന്നാൽ ചില മരണങ്ങൾ പ്രഥമദൃഷ്ടിയാൽ തന്നെ കൊലപാതകമാണ് എന്ന് തെളിയുന്നു. പക്ഷെ തെളിവുകളുടെ അഭാവം കാരണം ആ കേസുകളും അധികം വൈകാതെ മൂടപ്പെട്ടു. ഓരോ കൊലപാതകം നടത്തി കഴിയുമ്പോഴും പോലീസിന് തന്നെ പിടികൂടാൻ സാധിക്കില്ല എന്ന ആത്മവിശ്വാസമാണ് സാമുവലിനെ കൂടുതൽ കൊലപാതകങ്ങളിലേക്ക് തള്ളിവിട്ടത്. അങ്ങനെ നീണ്ട നാൽപതു വർഷം അയാൾ സ്ത്രീകളെ കൊലപ്പെടുത്തി. ഒടുവിൽ എഴുപത്തിരണ്ടാം വയസ്സിൽ പിടിക്കപ്പെട്ടപ്പോൾ മാത്രമാണ് അയാൾ നടത്തിയ മനുഷ്യ വേട്ടയുടെ കഥ പുറം ലോകം അറിയുന്നത്. 2020 ഡിസംബർ 30 ന് വാർദ്ധക്യ സഹജമായ രോഗങ്ങൾ ബാധിച്ച് സാമുവൽ മരണപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com