

കൈ നിറയെ കാശ് ഉണ്ടായിരുന്നെങ്കിൽ പണിയെടുക്കാതിരിക്കമായിരുന്നു എന്ന് സ്വപ്നം കാണുന്നവരാണ് നമ്മളെല്ലാം. എന്നാൽ അമേരിക്കൽ റെസ്റ്റോറന്റ് ശൃംഖലയായ വിംഗ്‌സ്റ്റോപ്പിന്റെ യു കെ വിഭാഗത്തിന്റെ സഹസ്ഥാപനായിരുന്ന ടോം ഗ്രോഗന് കൈ നിറയെ പണം ഉണ്ടായിരുന്നിട്ടും ജീവിതത്തിലൊരു ശൂന്യതയാണ്. ഇനി എന്ത് എന്ന് ചിന്തിക്കുമ്പോൾ തനിക്ക് ഒരു ശൂന്യതയാണ് അനുഭവപ്പെടുന്നതെന്നും ആ ശൂന്യത അകറ്റാൻ പണത്തിന് സാധിക്കില്ലെന്നുമാണ് ടോം ഗ്രോഗൻ പറയുന്നത്. (Billionaire)
ഒരു നിർമാണ തൊഴിലാളിയായ ടോമിന്റെ വളർച്ച വളരെ പെട്ടെന്നായിരുന്നു. എന്നാൽ താൻ ഒരു ശതകോടീശ്വരൻ എന്ന നിലയിലേക്ക് വളരാൻ ആദ്യം വളരെയേറെ കഷ്ടപെട്ടിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ട്. വളരെയേറെ കഷ്ടപ്പടുകളിലൂടെയാണ് അദ്ദേഹം വിംഗ്‌സ്റ്റോപ്പിന്റെ യു കെ വിഭാഗത്തിന്റെ സഹസ്ഥാപനായത്. ഹെർമൻ സഹോട്ട, സോൾ ലെവിൻ എന്നിവർക്കൊപ്പം പുതിയ ഫ്രാൻഞ്ചൈസി ആരംഭിക്കാൻ നിരവധി പേരോട് സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഏകദേശം 50 ഓളം നിക്ഷേപകർ ടോമിനെ നിരസിച്ചു. പിന്നീട് ബ്രിട്ടനിലുടനീളം 57 റെസ്റ്റോറന്റുകളുടെ ഒരു വലിയ ശൃംഖല തന്നെ പണിതുയർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
അപ്രതീക്ഷിതമായി വളരെയേറെ പണം സമ്പത്തിച്ചെങ്കിലും തൻ ഇപ്പോഴും വാടകയ്ക്കാൻ താമസിക്കുന്നതെന്നും വലിയ മാളികയ്ക്കോ കാറിനോ ആഡംബരങ്ങൾക്കോ വേണ്ടി പണം പാഴാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. എന്നാൽ ഇപ്പോൾ അടുത്തതായി എന്ത് ചെയ്യും, എന്ത് സംഭവിക്കുമെന്ന ആലോചനയിലാണ് ടോം. ആലോചിക്കും തോറും, ചുറ്റും ശൂന്യതയാണെന്നാണ് അദ്ദേഹം പറയുന്നത്. ആ ശൂന്യത എത്ര പണമുണ്ടെങ്കിലും അതിജീവിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.