ജൂലൈ 5, ജപ്പാനെ കാത്തിരിക്കുന്നത് വൻ ദുരന്തമോ? റിയോ താത്സുകിയുടെ പ്രവചനത്തിൽ ഞെട്ടി ലോകം; യാത്രകൾ വെട്ടിക്കുറച്ച് വിമാനങ്ങൾ; ടൂറിസം പോലും പ്രതിസന്ധിയിൽ | Ryo Tatsuki's disaster prophecy

Ryo Tatsuki's disaster prophecy
Published on

ജൂലൈ 5, 2025 ഏതാനം ദിവസങ്ങൾ മുൻപ് വരെ ഇതൊരു സാദാരണ ദിവസമായിരുന്നു. എന്നാൽ ഇന്ന് ജപ്പാനെ സംബന്ധിച്ചടുത്തോളം ജൂലൈ 5 ഭീതിയുടെയും ആകാംക്ഷയുടെയും ദിനമാണ്. ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗക്ക് പിന്നാലെ 2025 ലെ പ്രവചനങ്ങൾ നടത്തിയിരിക്കുകയാണ് ജാപ്പനീസ് മാംഗ ആർടിസ്റ്റ് 'റിയോ തത്സുകി' (Ryo Tatsuki). 2011-ലെ ജാപ്പാൻ സുനാമി മുതൽ പ്രശസ്ത ഗായകൻ ഫ്രെഡി മെർക്കുറിയുടെ മരണം വരെ നിരവധി സംഭവങ്ങൾ കൃത്യമായി ഈ എഴുപതുകാരി പ്രവചിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇന്ന് വീണ്ടും വാര്‍ത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ് താത്സുകിയുടെ പ്രവചനങ്ങൾ. 2025 ജൂലൈ 5, ജപ്പാനിൽ വലിയൊരു സുനാമി ദുരന്തം ഉണ്ടാകുമെന്നാണ് തത്സുകിയുടെ പുതിയ പ്രവചനം.

1999-ൽ പ്രസിദ്ധീകരിക്കപ്പെട്ട തത്സുകിയുടെ "The Future I Saw" (Watashi ga Mita Mirai) എന്ന മംഗാമാണ് ഈ ആശങ്കയുടെ ഉറവിടം. "ജപ്പാനും ഫിലിപ്പീൻസും തമ്മിലുള്ള സമുദ്രത്തിന്റെ അടിത്തട്ടിൽ വിള്ളൽ വീഴും. എല്ലാ ദിശകളിലേക്കും വലിയ തിരമാലകൾ ഉയരും. പസഫിക് റിം രാജ്യങ്ങളെ സുനാമി നശിപ്പിക്കും. 2011 മാർച്ചിൽ ഉണ്ടായ ഗ്രേറ്റ് ഈസ്റ്റ് ജപ്പാൻ ഭൂകമ്പത്തേക്കാൾ മൂന്നിരട്ടി വലിയ സുനാമി രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തെ ബാധിക്കും" - ഇതായിരിന്നു തത്സുകിയുടെ പ്രവചനം. 2011 ലെ തോഹോകു ഭൂകമ്പം, തുടർന്നുള്ള സുനാമിയും തത്സുകി പ്രവചിച്ചിരുന്നു. ഇവ കൃത്യമായി സംഭവിക്കുകയും ഉണ്ടായി. അന്ന് പന്ത്രണ്ടായിരത്തിലധികം മനുഷ്യർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തത്സുകിയുടെ മറ്റൊരു പ്രവചനമായിരുന്ന ഫുകുഷിമ ഡൈച്ചി ആണവ ദുരന്തം, ഇത് 2011 മാർച്ചിൽ സംഭവിച്ചിരുന്നു.

ദി ഫ്യൂച്ചർ ഐ സോ മാംഗ ഫിക്ഷന്റെ 11-ാം പേജിലാണ് ജപ്പാനെ കാത്തിരിക്കുന്ന ദുരന്തത്തെ കുറിച്ച് വിവരിച്ചിരിക്കുന്നത്. താത്സുകി നാളിതുവരെ നടത്തിയ പ്രവചനങ്ങൾ എല്ലാം യാഥാർത്ഥ്യമായത് പോലെ ജൂലൈ അഞ്ചിലെ സുനാമിയും ജപ്പാനെ തേടിയെത്തും എന്ന് തന്നെയാണ് പരക്കെ വിശ്വസിക്കുന്നത്. താത്സുകിയുടെ ജൂലൈ അഞ്ചിലെ പ്രവചനം ജപ്പാന്റെ സമ്പത്ത് വ്യവസ്ഥയെ നന്നേ ബാധിച്ചിരിക്കുന്നു. ജപ്പാനിലേക്കുള്ള ഫ്ലൈറ്റ് ബുക്കിങ്ങിൽ 83 ശതമാനമാണ് ഇടിവ് ഉണ്ടായിരിക്കുന്നത്. തത്സുകി തന്റെ പ്രവചനങ്ങളെ ഗൗരവമായി കാണരുതെന്നും പകരം വിദഗ്ദ്ധരുടെ അഭിപ്രായങ്ങളെ ആശ്രയിക്കണമെന്നും അഭ്യർത്ഥന നടത്തിയിരുന്നു.

അടുത്തിടെ ഒരു അഭിമുഖത്തിൽ, വായനക്കാർ ശാന്തരായിരിക്കാനും തന്റെ പ്രവചനങ്ങളിൽ അമിതമായി സ്വാധീനിക്കപ്പെടാതിരിക്കാനും വിദഗ്ധരുടെ വീക്ഷണങ്ങളെ വിശ്വസിക്കാനും അവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിനോടകം താത്സുകിയുടെ പ്രവചനം ജപ്പാന്റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്, ഗ്രേറ്റർ ബേ എയർലൈൻസ് പോലുള്ള വിമാനക്കമ്പനികളുടെ ബുക്കിംഗ് 30% കുറഞ്ഞു.

താത്സുകിയുടെ പ്രവചനങ്ങളുടെ പശ്ചാത്തലത്തിൽ ജപ്പാനിലെ ടൂറിസം മേഖലക്ക് വലിയ സാമ്പത്തിക നഷ്ടങ്ങൾ നേരിടേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോങ്കോംഗ്, ചൈന, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് രാജ്യത്ത് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജാപ്പാനിൽ ജൂലൈ 5ന് സുനാമി ഉണ്ടാകുമെന്ന് അവകാശപ്പെടുന്ന പ്രവചനങ്ങൾക്കെതിരെ, വിദഗ്ധരും സർക്കാർ പ്രതിനിധികളും ജനങ്ങളോട് പരിഭ്രാന്തരാകേണ്ടതില്ല എന്ന് അറിയിപ്പ് നൽകിയിട്ട് ഉണ്ട്.

റിയോ താത്സുകിയുടെ ഒരു മംഗാ പേജിലൂടെ ജപ്പാനിൽ പടർന്നുപിടിച്ച സുനാമി ഭീതി ഇന്റർനെറ്റിൽ ട്രെൻഡിങ്ങാണ്. താത്സുകിയുടെ ചില മുൻകാല പ്രവചനങ്ങൾ യാഥാർത്ഥ്യമായതായി ചിലർ വിശ്വസിക്കുന്നു, എന്നിരുന്നാലും ശാസ്ത്രത്തിന് ഇന്നും ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങൾ കൃത്യമായി പ്രവചിക്കാനാകുന്ന അവസ്ഥയിൽ എത്തിയിട്ടില്ല. അതിനാൽ തന്നെ താത്സുകിയുടെ മംഗാ പ്രവചനങ്ങളിൽ എത്രകണ്ട് യാഥാർത്ഥ്യം ഉണ്ട് എന്നത് കണ്ടു തന്നെ അറിയാം.

Related Stories

No stories found.
Times Kerala
timeskerala.com